ലോകകപ്പില്‍ തൊടാതെ പ്രധാനമന്ത്രി, അമ്പരന്ന് ക്രിക്കറ്റ് ലോകം

Image 3
CricketFeaturedTeam India

ടി20 ലോകകപ്പ് വിജയികളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് പുലര്‍ച്ചെയാണ് ബാര്‍ബഡോസില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയത്. ന്യൂഡല്‍ഹിയില്‍ വിമാനം ഇറങ്ങിയ ഇന്ത്യന്‍ ടീമിന് അതി ഗംഭീര സ്വീകരണമാണ് വിമാനത്താവളത്തിലും പരിസര പ്രദേശത്തും ലഭിച്ചത്.

ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനായി ഇന്ത്യന്‍ ടീം അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോയി. അവിടെ ഇന്ത്യന്‍ ടീമിന് പ്രധാനമന്ത്രി വിരുന്നൊരുക്കിയിരുന്നു.

മോദിക്ക് ‘നമോ 1’ എന്നെഴുതിയ ജേഴ്സ് സമ്മാനിച്ചാണ് ഇന്ത്യന്‍ ടീം പിരിഞ്ഞത്. താരങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ ഫോട്ടോ സെഷനും ഉണ്ടായിരുന്നു. ഇതിനിടെ വിചിത്രമായ മറ്റൊരു സംഭവം കൂടിയുണ്ടായി.

ലോകകപ്പ് ട്രോഫിയില്‍ സ്പര്‍ശിക്കാന്‍ മോഡി വിസമ്മതിച്ചു. പകരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീലകന്‍ രാഹുല്‍ എന്നിവരെ കിരീടം പിടിക്കാന്‍ മോദി ആവശ്യപ്പെടുകയായിരുന്നു. മോദി എന്തുകൊണ്ട് ട്രോഫിയില്‍ സ്പര്‍ശിച്ചില്ല എന്നത് വ്യക്തമല്ലെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടീമിനോടും ട്രോഫിയോടുമുള്ള ബഹുമാന സൂചകമായി മോദി ചെയ്തതായിരിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. അത് അര്‍ഹതപ്പെട്ടവര്‍ തന്നെയാണ് പിടിക്കേണ്ടതെന്നാണ് മോദി പ്രവര്‍ത്തിയിലൂടെ കാണിച്ചതെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.

അതെസമയം ഇന്ത്യന്‍ ടീമിന്റെ ആഘോഷം മുംബൈയില്‍ ഇപ്പോള്‍ പൊടിപൊടിക്കുകയാണ്. തുറന്ന ബസില്‍ വിക്ടറി പരേഡ് അടക്കമുളള ആഘോഷമാണ് നടക്കുന്നത്.