വമ്പന്‍ ക്ലബുകളോട് നിഷ്‌കരുണം നോ പറഞ്ഞ് നാപോളി താരം, അമ്പരന്ന് ഫുട്‌ബോള്‍ ലോകം
നാപോളിയുടെ പ്രതിരോധ നിരയിലെ വന്‍മതില്‍ കാലിഡു കൂലിബാലിയെ നോട്ടമിട്ട് നിരവധി വന്‍ ക്ലബുകളാണ് വട്ടമിട്ട് പറക്കുന്നത്. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്, ഫ്രഞ്ച് സൂപ്പര്‍ ക്ലബ് പിഎസ്ജി, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റിഎന്നിങ്ങനെ നിരവധി ക്ലബ്ബുകളുടെ നിരതന്നെയുണ്ട് ഈ 29കാരന്‍ഡിഫന്‍ഡര്‍ക്ക്പിന്നാലെ.
വമ്പന്‍ഓഫറുകള്‍വരുന്നുണ്ടെങ്കിലും താരത്തിന്നാപോളിയില്‍ തന്നെ തുടരാനാണ്താത്പര്യം. ട്രാന്‍ഫര്‍ മൂല്യം ഉയര്‍ന്നുവരികയാണെങ്കിലും ഇപ്പോഴും താരത്തിന്റെ ഭാവി നാപോളി പ്രസിഡന്റ് ഒരെലിയോ ഡി ലോറെന്റീസിന്റെ കൈകളിലാണ്. നാപോളിയില്‍ താരത്തിന്റെ കുടുംബം സന്തുഷ്ടരാണ് എന്നതാണ് ഇറ്റലിയില്‍ തന്നെ തുടരാന്‍ താരത്തിനെ നിര്‍ബന്ധിതനാക്കുന്നത്.
‘എന്റെ കുടുംബം ഇവിടെ നല്ല രീതിയില്‍ ജീവിക്കുന്നുണ്ട്. അതെന്നെ സന്തോഷവാനാക്കുന്നു. അവര്‍ കാരണമാണ് ഞാന്‍ ഇവിടെ തന്നെ തുടരുന്നത്. അവര്‍ ബുദ്ദിമുട്ടിലാണെങ്കില്‍ ഞാന്‍ എന്നോ ഇവിടം വിട്ടിട്ടുണ്ടാകും. എന്റെ മക്കള്‍ ഇറ്റാലിയനും ഫ്രഞ്ചും നന്നായി സംസാരിക്കും. ഞങ്ങള്‍ രണ്ടു ഭാഷയും ഒരു പോലെ വീട്ടില്‍ സംസാരിക്കും. സമാധാനപൂര്‍ണമായ ജീവിതമാണ് ഞങ്ങള്‍ ഇവിടെ നയിക്കുന്നത്.’ ലാ ഗസെറ്റ ഡെല്ലോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കൂലിബാലി പറഞ്ഞു.
തനിക്ക് വേണ്ടി കുറെയധികം ക്ലബ്ബുകള്‍ ശ്രമിക്കുന്നുണ്ടെന്ന് താന്‍ മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞുവെന്നും എന്നാല്‍ ക്ലബ് വിടണമെന്ന് താനെവിടെയും പറഞ്ഞിട്ടില്ലെന്നും കൂലിബാലി പറയുന്നു. പ്രസിഡന്റ് എന്താണ് തീരുമാനിക്കുന്നതെന്നു അറിയണമെന്നും അത് തന്റെ കരാര്‍ നീട്ടാനാണ് തീരുമാനിക്കുന്നതെങ്കില്‍ ഈ കരിയര്‍ മൊത്തം ഈ ക്ലബ്ബിനു വേണ്ടി തുടരാനാണ് താത്പര്യമെന്നും കൂലിബാലി കൂട്ടിച്ചേര്‍ത്തു