ചാമ്പ്യൻസ് ലീഗ് വേദി മാറ്റണം, രോഷാകുലനായി നാപോളി പ്രസിഡന്റ്‌

ബാഴ്സലോണയുടെ തട്ടകത്തിൽ വെച്ചു നടക്കുന്ന ചാമ്പ്യൻസ്‌ലീഗ് രണ്ടാം പാദ മത്സരത്തിന്റെ വേദി മാറ്റണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് നാപോളി പ്രസിഡന്റ്‌ ഒറെലിയോ ഡി ലൊറെന്റീസ്. ഇറ്റാലിയൻ മാധ്യമമായ ലാ ഗസെറ്റ ഡെല്ലോ സ്പോർട്ടിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

ബാഴ്സ-നാപോളി മത്സരത്തിന്റെ വേദി മാറ്റാൻ യുവേഫയോട് ആവിശ്യപ്പെട്ട ഇദ്ദേഹം തങ്ങളുടെ കളിക്കാർക്ക് എന്തെങ്കിലും പറ്റിയാൽ തനി സ്വഭാവമറിയുമെന്നാണ് ഭീഷണിയുടെ സ്വരത്തിൽ പ്രസ്താവിച്ചത്. സ്പെയിനിൽ, പ്രത്യേകിച്ച് കാറ്റാലൻ പ്രവിശ്യകളിൽ കോവിഡ് വ്യാപകമായി തിരിച്ചു വന്ന സാഹചര്യമുണ്ടായിരുന്നു.

ഇത്തരം അസാധാരണമായ സാഹചര്യത്തിൽ ബാഴ്സയുടെ തട്ടകമായ ക്യാമ്പ് നൂവിൽ കളിക്കാൻ ബുദ്ദിമുട്ടാണെന്നാണ് നാപോളിയുടെ പക്ഷം. താരങ്ങൾക്ക് രോഗം പിടിപെട്ടാൽ സ്വഭാവം മാറുമെന്നാണ് പ്രസിഡന്റ്‌ അഭിമുഖത്തിൽ പറഞ്ഞത്. യുവേഫ വേദി മാറ്റുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നുവെങ്കിലും മത്സരം ബാഴ്‌സലോണയിൽ തന്നെ നടക്കാനാണ് സാധ്യത. ഓഗസ്റ്റ് എട്ടിനാണ് മത്സരം നടക്കുന്നത്. മത്സരം മാറ്റുകയാണെങ്കിൽ പോർചുഗലിലേക്കായിരിക്കുമെന്നു യുവേഫ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

ഈ അവസരത്തിലാണ് വേദി മാറ്റാൻ ശക്തമായ ആവിശ്യം നാപോളി ഉന്നത്. “എല്ലാവരുടെയും നല്ലതിന് വേണ്ടി ഞാൻ ആഗ്രഹിക്കുകയാണ്. ബാഴ്സലോണയിൽ വെച്ച് ഒന്നും സംഭവിക്കരുതെന്നും. മറിച്ച് എന്തെങ്കിലും സംഭവിച്ചാൽ യുവേഫ ഞങ്ങളുടെ സ്വഭാവമറിയും. ഞങ്ങൾ യുവേഫയോട് ഇക്കാര്യത്തെ കുറിച്ച് ഒരുപാട് തവണ സംസാരിച്ചതാണ്. പക്ഷെ അവരൊന്നും അറിയാത്ത പോലെ നടിക്കുകയാണ് ” നാപോളി പ്രസിഡന്റ്‌ ആരോപിച്ചു.

You Might Also Like