മുന്നേറ്റനിര താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ്, വന്‍ മുതല്‍ക്കൂട്ട്

Image 3
FootballISL

ഭാവിയിലേക്ക് ചൂണ്ടയിട്ട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു മികച്ച സൈനിംഗ് കൂടി. ഭാവി ഇന്ത്യന്‍ അറ്റാക്കിംഗിന്റെ കുന്തമുനയാകുമെന്ന് പ്രതീക്ഷിക്കപ്പടുന്ന യുവതാരം നവറോം മഹേഷ് സിംഗുമായി ബ്ലാസ്റ്റേഴ്‌സ് കരാര്‍ ഒപ്പിട്ടു. മണിപ്പൂരി സ്വദേശിയായ മഹേഷ് സിംഗിനെ ഷില്ലോങ് ലജോങ്ങില്‍ നിന്നുമാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിിരിക്കുന്നത്.

ഇരുപത്തിയൊന്നുകാരാനായ മഹേഷ് നേരത്തെ ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ്വ് ടീമിലും കളിച്ചിട്ടുണ്ട്. ഷില്ലോങ് ലജോങ് അക്കാദമിയിലൂടെ പ്രെഫഷണല്‍ ഫുട്‌ബോളിലേക്ക് വന്ന മഹേഷ് ഐ ലീഗില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചാണ് ശ്രദ്ധപിടിച്ച് പറ്റിയത്.

ഐ ലീഗിലെ അരങ്ങേറ്റ സീസണില്‍ തന്നെ നാലു ഗോളുകളും മൂന്ന് അസിസ്റ്റുകളും മഹേഷ് സിംഗ് നേടിയിരുന്നു. മികച്ച ലോങ് റേഞ്ചറുകള്‍ പായിക്കാന്‍ കഴിവുളള താരം ഭാവിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരങ്ങളില്‍ ഒരാളായേക്കും. ഷില്ലോങിനായി 20 മത്സരങ്ങള്‍ കളിച്ചിട്ടുളള താരം 16 ഗോളുകളും നേടിയിട്ടുണ്ട്.

ഭാവി മുന്നില്‍ കണ്ടാണ് മഹേഷിനെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. അടുത്ത സീസണ്‍ മുതല്‍ വിദേശ താരങ്ങളുടെ എണ്ണം ഐഎസ്എല്ലില്‍ കുറയുമെന്നിരിക്കെ ഭാവിയില്‍ മഹേഷ് സിംഗ് ബ്ലാസ്‌റ്റേഴ്‌സിന് മുതല്‍കൂട്ടാകും.