ഡൊണാള്‍ഡിന്റെ പിന്‍ഗാമിയായി വന്നവനാണ് അവന്‍, പക്ഷെ പെട്ടെന്ന് എങ്ങോട്ടോ പോയ് മറഞ്ഞു

ഷമീല്‍ സ്വലാഹ്
ഷൊയ്ബ് അക്തറിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ആഗമനത്തോട് കൂടി തൊണ്ണൂറുകളുടെ അവസാനത്തില്‍ വെച്ച് ബൗളിങ്ങ് സ്പീഡോമീറ്ററിന്റെ പ്രധാന്യം വര്‍ദ്ധിക്കുകയുണ്ടായി….
വേഗതയിലൂടെ തന്നെ പ്രശസ്തരായി ബ്രറ്റ് ലീയും, ഷെയിന്‍ ബോണ്ടുമെല്ലാം ആയിടക്ക് അന്താരാഷ്ട്ര തലത്തിലേക്ക് രംഗ പ്രവേശനം ചെയ്തതോടെ വേഗതയില്‍ ഷൊയ്ബിനൊപ്പം ആ പേരുകളും ചേര്‍ക്കപ്പെടുകയുണ്ടായി….
എന്നാല്‍ അതേ സമയത്ത് തന്നെ തന്റെ അസംസ്‌കൃതമായ വേഗതയിലും, എനര്‍ജിയിലും ഒപ്പം ആകര്‍ഷണീയമായ വെളുത്ത തലമുടിയൊക്കെയായി ഏറെ ശ്രദ്ധ പിടിച്ച് കൊണ്ട് സൗത്താഫ്രിക്കന്‍ ടീമിന്റ ഭാഗമായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഒരാള്‍ ഉയര്‍ന്ന് വരുകയുണ്ടായി. അലന്‍ ഡൊണാള്‍ഡിന്റെ പിന്‍ഗാമിയായി കണ്ടവന്‍…..
പ്രതീക്ഷകളെ ഇല്ലായ്മ ചെയ്ത് കൊണ്ട് ടെസ്റ്റ് മത്സരങ്ങളിലെ ചില മികച്ച ബൗളിങ്ങ് പ്രകടനങ്ങളെ ഒഴിച്ച് നിര്‍ത്തിയാല്‍ അയാള്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാര്യമായ സ്വാധീനം ചൊലുത്താനുമായില്ല!
നാന്റ്റി ഹേവാര്‍ഡ്
ഇദ്ദേഹത്തെ ഓര്‍മ്മയുണ്ടോ.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍