ഇന്ത്യയെ തോല്‍പിക്കാന്‍ ‘വല്ലാത്ത തന്ത്രം’ പ്രയോഗിക്കാന്‍ ഉപദേശിച്ച് പാക് താരം

Image 3
CricketWorldcup

ടി20 ലോകകപ്പില്‍ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. വിജയം അല്ലെങ്കില്‍ മരണം എന്ന നിലയില്‍ ഇരുടീമുകളും മൈതാനത്തിറങ്ങുമ്പോള്‍ മറ്റെല്ലാ മത്സരങ്ങളും അപ്രസക്തമാകും വിധമുളള വല്ലാത്ത പോരിനാകും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക.

മത്സരത്തില്‍ ഏതുവിധേനയും ജയിക്കാനുളള തന്ത്രങ്ങള്‍ക്കായി തലപുകയ്ക്കുകയാണ് ഇരുടീമുകളും. അതിലേക്ക് പാകിസ്ഥാന് നിര്‍ണ്ണായക സംഭവനകള് നല്‍കിയിരിക്കുകയാണ് മുന്‍ പാക് താരം മുഷ്താഖ് അഹമ്മദ്.

ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലായ ഓപ്പണര്‍ രോഹിത് ശര്‍മയെയും ക്യാപ്റ്റന്‍ വിരാട് കോഹ്ലയേയും തുടക്കത്തിലെ പുറത്താക്കാന്‍ ആണ് പാക് ബൗളര്‍മാര്‍ക്ക് മുഷ്താഖ് ഉപദേഷം നല്‍കുന്നത്. തുടക്കത്തില്‍ നിലയുറപ്പിക്കാന്‍ സമയമെടുക്കുന്ന രോഹിത്തിനെതിരെ ഇന്‍സ്വിംഗ് പന്തുകളെറിഞ്ഞാല്‍ എളുപ്പം വീഴ്ത്താനാവുമെന്നാണ് മുഷ്താഖ് പറയുന്നത്. അതുപോലെ നല്ല രീതിയില്‍ പുള്‍ ഷോട്ട് കളിക്കുന്ന രോഹിത്തിന് സ്ലോ വിക്കറ്റുകളില്‍ ബൗണ്‍സര്‍ എറിഞ്ഞു വീഴ്ത്താനാവുമെന്നും മുഷ്താഖ് വിലയിരുത്തുന്നു.

കോഹ്ലിയ്ക്ക് ആദ്യ 10-15 റണ്‍സുകള്‍ അനായാസം നേടാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് മുഷ്താഖ് ഉപദേശിക്കുന്ന തന്ത്രം. ഫീല്‍ഡ് പ്ലേസ്‌മെന്റിന് അനുസരിച്ച് കോഹ്ലിക്കെതിരെ പന്തെറിയുകയും ആദ്യ 10-15 റണ്‍സ് എളുപ്പത്തില്‍ നേടാന്‍ അനുവദിക്കാതിരിക്കുകയും ചെയ്താല്‍ കോഹ്ലിയെ എളുപ്പത്തില്‍ വീഴ്ത്താനാകുമത്രെ. കാരണം ഈ സാഹചര്യത്തില്‍ ഫീല്‍ഡര്‍മാരുടെ തലക്ക് മുകളിലൂടെ പന്തടിക്കാന്‍ കോഹ്ലി ശ്രമിക്കുമെന്നും അത് അദ്ദേഹത്തെ പുറത്താക്കാനുളള അവസരം തുറക്കമെന്നും മുഷ്താഖ് അഹമ്മദ് പറഞ്ഞു.

24ാം തീയ്യതി വൈകിട്ട് 7.30നാണ് ഇന്ത്യ പാകിസ്ഥാനെ നേരിടുന്നത്. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.