വീണ്ടും മൈതാനത്ത് അപമാനിതനായി മുരളി വിജയ്, ഒടുവില്‍ നിയന്ത്രണം വിട്ട് ചെയ്തത്

Image 3
CricketTeam India

തമിഴ്‌നാട് പ്രീമിയര്‍ ലീഗ് മുന്‍ ഇന്ത്യന്‍ താരം മുരളി വിജയ്യെ വീണ്ടും പ്രകോപിപ്പിച്ച് ആരാധകര്‍. ‘ഡികെ…ഡികെ’ വിളികളുമായിട്ട്ാണ് ആരാധകര്‍ മുരളി വിജയെ വീണ്ടും പ്രകോപിച്ചത്. നേരത്തെ ഡികെ ഡികെ വിളികള്‍ നിറഞ്ഞപ്പോള്‍ മുരളി വിജയെ കൈയടിക്കുന്നതും പിന്നാലെ കൈ കൂപ്പുന്നതും വൈറലായി മാറിയിരുന്നു. സമാനമായ സംഭവം വീണ്ടും ആവര്‍ത്തിച്ചതോടെയാണ് കഴിഞ്ഞ ദിവസം താരം പ്രകോപിതനായത്.

മത്സരത്തിനിടെ ആരാധകരുടെ നേര്‍ക്കു തര്‍ക്കിക്കുന്നതിനായി ബൗണ്ടറി ലൈനിലെ പരസ്യ സ്‌ക്രീനുകള്‍ കടന്ന് മുരളി വിജയ് എത്തുന്നതും താരത്തെ സുരക്ഷാ ജീവനക്കാര്‍ പിന്തിരിപ്പിക്കുന്നതുമാണ് പുതിയ വീഡിയോ. താരം ആരാധകരോടു തര്‍ക്കിക്കുന്നതും വീഡിയോയിലുണ്ട്.

‘ഡികെ’ വിളികള്‍ ആവര്‍ത്തിച്ചതിനാലാണ് താരം ആരാധകരോടു തര്‍ക്കിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന മുരളി വിജയ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ ആഭ്യന്തര ടി20 ലീഗിലാണു കളിക്കുന്നത്.

2018ല്‍ പെര്‍ത്തില്‍ നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലാണ് മുരളി വിജയ് ഏറ്റവുമൊടുവില്‍ ഇന്ത്യയ്ക്കായി കളിച്ചത്. ടിഎന്‍പിഎല്ലില്‍ റൂബി ട്രിച്ചി വാരിയേഴ്‌സ് ടീമിന്റെ താരമാണ് മുരളി വിജയ്. നീണ്ട രണ്ട് വര്‍ഷത്തിന് ശേഷമാണ് മുരളി വിജയ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ദിനേഷ് കാര്‍ത്തികിന്റെ മുന്‍ ഭാര്യയെയാണ് മുരളി വിജയ് വിവാഹം ചെയ്തത്. ഇതാണ് ഡികെ എന്ന് വിളിച്ച് മുരളിയെ പ്രകോപിപ്പിക്കാന്‍ ആരാദകര്‍ ശ്രമിക്കാന്‍ കാരണം.