വീമ്പും വമ്പുമല്ല, മുംബൈ സ്വന്തമാക്കിയ 25 അമ്പരപ്പിക്കുന്ന റെക്കോര്‍ഡുകള്‍

Image 3
CricketTeam India

ശരത് കടല്‍മന്നന്‍

2008ല്‍ ഐ പി എല്‍ താരലേലം നടക്കുമ്പോള്‍ ഞാന്‍ ഉറ്റുനോക്കിയത് സച്ചിന്‍ എവിടെ ആണ് ഏതു ടീമിലാണ് കളിക്കുന്നതെന്നാണ്. മുംബൈ എന്നറിഞ്ഞപ്പോള്‍ കൂടുതല്‍ സന്തോഷവുമായി. മറ്റു ടീമുകള്‍ പല പേരുകള്‍ ആ സ്ഥലങ്ങളുടെ കൂടെ കൂട്ടിയപ്പോള്‍ ഇന്ത്യന്‍സ് എന്ന് മുംബൈയുടെ കൂടെ ചേര്‍ത്തതും ഈ ടീമിനോടുള്ള ആരാധന ഇരട്ടിയാക്കി

മുംബൈ ഇന്ത്യന്‍സ്‌ന്റെ പേരിലുള്ള ചില ഐ പി എല്‍ റെക്കോര്ഡുകളിലേക്കു പോവാം

1 ഏറ്റവുമധികം ഐ പി എല്‍ ജേതാക്കളായ ടീം 5തവണ
2 ഐ പി എല്‍ ല്‍ ആദ്യമായി 100മത്സരങ്ങള്‍ വിജയിച്ച ടീം
3 ഒരു ടീമിന് വേണ്ടി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച വിദേശ താരം (പൊള്ളാര്‍ഡ് &ലസിത് മലിംഗ)
4  ഒരു ടീമിന് വേണ്ടി ഏറ്റവുമധികം മെയ്ഡന്‍ ഓവറുകള്‍ (ലസിത് മലിംഗ)
5 ഒരു ടീമിന് വേണ്ടി ഏറ്റവുമധികം ഡോട്ട് ബോളുകള്‍ (ഹര്‍ഭജന്‍ സിംഗ്)

6 ഐ പി എല്‍ ല്‍ ഏറ്റവുമധികം വിക്കറ്റ് (ലസിത് മലിംഗ)
7 നായകനായി ഐ പി എല്‍ ഓറഞ്ച് ക്യാപ് നേടിയ ആദ്യ താരം (സച്ചിന്‍ ടെണ്ടുല്‍ക്കര്‍)
8 നായകനായി ഓറഞ്ച് ക്യാപ് നേടിയ ആദ്യ ഇന്ത്യന്‍ താരം (സച്ചിന്‍ ടെണ്ടുല്‍ക്കര്‍)
9 ബോള്‍ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ വിജയം (48balls)
10 തുടര്‍ച്ചയായ രണ്ടു സീസണുകളില്‍ 500ല്‍ കൂടുതല്‍ റണ്‍സ് കരസ്ഥമാക്കിയ ആദ്യ താരവും, ആദ്യ നായകനും (സച്ചിന്‍ ടെണ്ടുല്‍ക്കര്‍)

11 ഒരു ഇന്നിങ്‌സില്‍ 4ക്യാച്ചുകള്‍ സ്വന്തമാക്കിയ ആദ്യത്തെ ഫീല്‍ഡര്‍ (സച്ചിന്‍ ടെണ്ടുല്‍ക്കര്‍)
12 പത്തില്‍ കൂടുതല്‍ തമ്മില്‍ തമ്മില്‍ ഏറ്റുമുട്ടിയ എല്ലാ ടീമുകള്‍ക്കെതിരെയും 50% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വിജയം കരസ്ഥമാക്കിയ ഒരേ ഒരു ടീം
13 ഏറ്റവുമധികം നാലു വിക്കറ്റ് പ്രകടനം സ്വന്തമാക്കിയ കളിക്കാരന്‍ (ലസിത് മലിംഗ)
14 മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരം നേടിയ ആദ്യത്തെ ഇന്ത്യക്കാരന്‍ (സച്ചിന്‍)
15 ഓറഞ്ച് ക്യാപ് നേടിയവരില്‍ ഏറ്റവും കുറവ് സിക്സര്‍നേടിയ കളിക്കാരന്‍ (സച്ചിന്‍)

16 ഐ പി എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം പോയിന്റുകള്‍ ലഭിച്ച ടീം
17 ഐ പി എല്‍ ലെ മികച്ച ബൌളിംഗ് പ്രകടനം (അന്‍സാരി ജോസഫ്)
18 ഒരു അരങ്ങേറ്റകാരന്റെ ഏറ്റവും മികച്ച ബൌളിംഗ് പ്രകടനം (അന്‍സാരി ജോസഫ്)
19 ഒരു ടീമില്‍ മാത്രം കളിച്ചവരില്‍ ഏറ്റവുമധികം സീസണുകള്‍ കളിച്ച വിദേശ താരങ്ങളിലെ ആദ്യത്തെ രണ്ടു സ്ഥാനങ്ങള്‍ (പൊള്ളാര്‍ഡ് & മലിംഗ)
20ഒരു ടീമിനെതിരെ ഫൈനല്‍ മത്സരങ്ങളില്‍ 3തവണ വിജയിച്ച ഒരേ ഒരു ടീം

21 ഏറ്റവുമധികം ഐ പി എല്‍ മത്സരങ്ങള്‍ കളിച്ച ടീം
22 പ്രായം കൂടിയ സെഞ്ചുറി (സനത് ജയസൂര്യ)
23 ഒരു ഇന്നിങ്‌സില്‍ ഒരു സിക്‌സര്‍ പോലും നേടാതെ ഏറ്റവുമധികം റണ്‍സ് (സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ) 72 റണ്‍സ്
2?4 2 തവണ റിട്ടയേര്‍ഡ് ഹെര്‍ട്ട് ആയ ഏക കളിക്കാരന്‍ (സച്ചിന്‍,,,,,
25 ഐ പി എല്‍ ഉല്‍ഘാടന മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് ലഭിച്ച ഒരേ ഒരു നായകന്‍ (സച്ചിന്‍ ടെണ്ടുല്‍ക്കര്‍)

മുംബൈ എന്ന ടീമിനുവേണ്ടി ഇതുവരെ ആരും ഹാട്രിക്ക് നേടിയിട്ടില്ല എന്ന സങ്കടം മാത്രം ബാക്കി…. ഇനിയും ഓര്‍ത്തെടുക്കാന്‍ ഒരുപാടുണ്ട്,,, ആവേശമാണ് അഹങ്കാരമാണ് മുംബൈ ഇന്ത്യന്‍സ് . നിരവധി യുവതാരങ്ങളെ ഇന്ത്യന്‍ ടീമിന് സമ്മാനിച്ച മികച്ച ടീം,, ഇത്തവണയും കപ്പില്‍ കുറഞ്ഞത് പ്രതീക്ഷിക്കുന്നില്ല

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍