മുംബൈ സിറ്റിയെ മാത്രമല്ല, മറ്റൊരു ക്ലബിനെ കൂടി സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും ഒരു ക്ലബിനെ കൂടി ഏറ്റെടുത്തു. ബെല്‍ജിയത്തിലെ രണ്ടാ ഡിവിഷന്‍ ക്ലബായ ലോമ്മല്‍ എസ്.കെയെയാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്. ഇതോടെ സിറ്റി ഏറ്റെടുക്കുന്ന ഒന്‍പതാമത്തെ ക്ലബെന്ന പദവി ലോമ്മല്‍ എസ്.കെ സ്വന്തമാക്കി.

നേരത്തെ ഐഎസ്എല്‍ ക്ലബ് മുംബൈ സിറ്റിയേയും സിറ്റി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ക്ലബിന്റെ 70 ശതമാനം ഓഹരിയാണ് സ്ിറ്റി ഗ്രൂപ്പ് സ്വന്തമാക്കിയത്.

2008ല്‍ അബുദാബി രാജകുടുംബാഗമായ ഷെയ്ഖ് മന്‍സൂറിന്റെ നേതൃത്ത്വത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സ്വന്തമാക്കിയതോടെയാണ് ക്ലബിന് നല്ലകാലം തുടങ്ങിയത്. തുടര്‍ന്ന് ഓസ്‌ട്രേലിയ, ചൈന, ജപ്പാന്‍, സ്‌പെയിന്‍, അമേരിക്ക, യുറുഗ്വെ എന്നീ രാജ്യങ്ങളിലും ഇവര്‍ ഫുട്‌ബോള്‍ ടീമുകളെ സ്വന്തമാക്കി.

രണ്ടാം ഡിവിഷനിലാണെങ്കിലും തരക്കേടില്ലാത്ത പ്രകടനം നടത്തിയ ടീമാണ് ലോമ്മല്‍. ബെല്‍ജിയന്‍ ലീഗ് നിര്‍ത്തിവയ്ക്കുമ്പോള്‍ രണ്ടാ ഡിവിഷനില്‍ ആറാം സ്ഥാനത്തായിരുന്നു ലോമ്മല്‍. പ്രതിഭാധനരായ താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ് ക്ലബ് ഏറ്റെടുക്കലെന്ന് സിറ്റി ഗ്രൂപ്പ് വക്താവ് പറഞ്ഞു.

You Might Also Like