ആദ്യം വീണത് രോഹിത്തിന്റെ ‘ചോര’, സിക്‌സുകളുടെ തമ്പുരാനായി വീണ്ടും ഹാര്‍ദ്ദിക്ക്

ഏറെ പ്രതിസന്ധികള്‍ അതിജീവിച്ച് അബൂദാബിയുടെ മണ്ണില്‍ ഐപിഎല്‍ 13ാം സീസണിന് തുടക്കമായിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റണ്ണറപ്പുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് ആദ്യ മത്സരത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 162 റണ്‍സാണ് അടിച്ച് കൂട്ടിയത്. 31 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും അടക്കം 42 റണ്‍സെടുത്ത സൗരവ് തിവാരിയും 20 പന്തില്‍ അഞ്ച് ഫോറക്കം 33 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കുമാണ് മുംബൈയ്ക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.

ഐപിഎല്‍ 13ാം സീസണിലെ ആദ്യ വിക്കറ്റ് മുംബൈ നായകന്‍ രോഹിത്ത് ശര്‍മ്മയുടേതായി. 10 പന്തില്‍ 12 റണ്‍സെടുത്താണ് രോഹിത്ത് പുറത്തായത്. ചൗളയുടെ പന്തില്‍ സാം കുറാന്‍ പിടിച്ചായിരുന്നു രോഹിത്ത് മടങ്ങിയത്. രണ്ട് ബൗണ്ടറി നേടാനായതാണഅ ഏക നേട്ടം. സൂര്യ കുമാര്‍ യാദവ് 17ഉം പൊള്ളാഡ് 16 റണ്‍സും എടുത്തു.

ഒന്നര വര്‍ഷത്തിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഹാര്‍ദ്ദക്ക് പാണ്ഡ്യ രണ്ട് സിക്‌സ് നേടി വരവറിയിച്ചു. 10 പന്തില്‍ 14 റണ്‍സായിരുന്നു ഹാര്‍ദ്ദിക്ക് സ്വന്തമാക്കിയത്.

ചെന്നൈയ്ക്കായി നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങി മൂന്ന വിക്കറ്റ് വീഴ്ത്തിയ ലുംഗി നേഗിയാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ചഹാറും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണി രണ്ട് ക്യാച്ചും മത്സത്തില്‍ നേടിയിരുന്നു.

മുംബൈ ഇന്ത്യന്‍സ് ഇലവന്‍

ക്വിന്റണ്‍ ഡികോക്ക്, രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ജയിംസ് പാറ്റിന്‍സണ്‍, രാഹുല്‍ ചാഹര്‍, ട്രെന്‍ഡ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇലവന്‍

മുരളി വിജയ്, ഷെയ്ന്‍ വാട്‌സണ്‍, ഫാഫ് ഡുപ്ലസിസ്, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, എം എസ് ധോണി(ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, സാം കറന്‍, ദീപക് ചാഹര്‍, പീയുഷ് ചൗള, ലുങ്കി എങ്കിഡി

You Might Also Like