മുംബൈ ഇന്ത്യന്‍സ് ടീം ഇന്ത്യയായി മാറുമോ?, വാളെടുത്തവരെല്ലാം വെളിച്ചപ്പാട്

അമല്‍ എഎസ്
അരങ്ങേറ്റത്തില്‍ തന്നെ മാന്‍ ഓഫ് ദ മാച്ച് , ഇഷാന്‍ കിഷന്‍ വേറെ ലെവലാണ്
അങ്ങനെ മുംബൈ ഇന്ത്യന്‍സ് നിരയില്‍ നിന്ന് മറ്റൊരു യുവതാരം കൂടി ഇന്ത്യന്‍ ടീമില്‍ സ്ഥിരമാവാന്‍ ഒരുങ്ങുന്നു .
മുംബൈ ഇന്ത്യന്‍സിന്റെ നിലവിലെ സ്ഥിരം ഇലവനിലെ ഇന്ത്യന്‍ താരങ്ങളില്‍ രോഹിത് ഒഴികെ എല്ലാവരും തന്നെ ഇന്ത്യന്‍ ടീമില്‍ എത്തിയത് മുംബൈ ഇന്ത്യന്‍സിലെ പ്രകടനം കൂടി വഴിയാണ് .
ഇഷാന്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് , ചാഹര്‍, കൃണാല്‍ ,ബുംറ. ഈ സീരിസില്‍ തന്നെ റെസ്റ്റ് എടുത്ത ബുംറയും കൃണാലും ഒഴികെ ബാക്കി 5 പേരും ടീമില്‍ .
ആരാലും അറിയപ്പെടാതെ വന്നവരും കൃത്യമായ അവസരങ്ങള്‍ കിട്ടാത്തവരും പ്രതിഭയെ ശരിയായി ഉപയോഗിക്കാന്‍ കഴിയാതെ വന്നവരെയും എല്ലാം തേച്ചുമിനുക്കി മുംബൈ ഇന്ത്യന്‍സ് വഴി ഇന്ത്യന്‍ ടീമില്‍ വരെ
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്