മുംബൈയ്ക്ക് കനത്ത തിരിച്ചടി, സൂപ്പര്‍ താരങ്ങളെ ഇനി നിലനിര്‍ത്താനാകില്ല

പ്രണം കൃഷ്ണ

സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ഇംഗ്ലണ്ടിനെതിരെ ടി20യില്‍ അരങ്ങേറിയതോടെ ട്രാപ്പിലായത് മുംബൈ ഇന്ത്യന്‍സ്. ഐപിഎല്ലില്‍ അടുത്ത സീസണില്‍ ഇരു താരങ്ങളേയും നിലനിര്‍ത്താനുളള അവസരമാണ് മുംബൈയ്ക്ക് നഷ്ടമായിരിക്കുന്നത്.

അടുത്ത വര്‍ഷത്തേക്ക് മെഗാ ഓക്ഷന്‍ ആണെന്ന് ഉറപ്പായിരിക്കെ മെഗാ ഓക്ഷന്‍ റൂള്‍സ് പ്രകാരം പരമാവധി നിലനിര്‍ത്താവുന്ന (Pre auction retention + RTM) ഇന്റര്‍നാഷണല്‍ കാപ്പ്ഡ് പ്ലെയേസിന്റെ എണ്ണം മൂന്നാണ്.

രണ്ട് അന്‍കാപ്പ്ഡ് പ്ലെയേര്‍സിനെയും നിലനിര്‍ത്താം.സൂര്യയും, ഇഷാനും, കൂടി ഇംഗ്ലണ്ടിനെതിരെയുള്ള T20 പരമ്പരയില്‍ അരങ്ങേറിയതോടെ
മുംബൈ ഇന്ത്യന്‍സിന്റെ ഇന്ത്യന്‍ കോര്‍ എന്ന് പറയാവുന്ന രോഹിത്, സൂര്യ, ഇഷാന്‍, ഹര്‍ദിക്, ക്രുണാല്‍, ചഹര്‍, ഭുംറ എന്നീ ഏഴ് താരങ്ങളും കാപ്പ്ഡ് പ്ലെയേര്‍സ് ആവും.

അതായത് സൂര്യയും, ഇഷാനും കൂടി ഇന്ത്യക്ക് വേണ്ടി അരങ്ങേറിയതോടെ
ഇവര്‍ രണ്ട് പേരെയും വരുന്ന ഓക്ഷനില്‍ അന്‍കാപ്പ്ഡ് പ്ലെയേര്‍സ് സ്ലോട്ടില്‍ റീറ്റെയിന്‍ ചെയ്യാം എന്ന ഓപ്ഷന്‍ മുംബൈക്ക് നഷ്ടമാവും.

ഇനി ഇവര്‍ അരങ്ങേറി ഇല്ലേലും ഇവരെ രണ്ട് പേരെയും ഒരുമിച്ച് റീറ്റയിന്‍ ചെയ്യാന്‍ മുംബൈയെ അവരുടെ പേഴ്‌സ് സമ്മതിക്കുമോ എന്ന് ചോദിച്ചാല്‍ ഇതില്‍ ഏതേലും ഒരാളെ എങ്കിലും എന്തായാലും Pre auction retention വഴിയോ, RTM വഴിയോ നിലനിര്‍ത്താന്‍ മുംബൈ ശ്രമിക്കുക്കുമെന്നത് ഉറപ്പാണ്.


മുംബൈ കഴിഞ്ഞ വട്ടം നിലനിര്‍ത്തിയ രോഹിത്തിനെയും, ഹാര്‍ദിക്കിനെയും, ബുംറയേയും, തന്നെയാകുമോ വരുന്ന മെഗാ ഓക്ഷനിലും നിലനിര്‍ത്തുക അതോ വേറെ വല്ല കോമ്പിനേഷനും ശ്രമിക്കുമോ എന്നറിയാന്‍ നല്ല കൗതുകമുണ്ട്.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like