ഗ്രീന്‍ഫീല്‍ഡിന് മുന്നില്‍ താരങ്ങളെ ഞെട്ടിക്കുന്ന ഫ്‌ളെക്‌സ് യുദ്ധം, ഇതാണ് കേരളം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടി20 മത്സരം നടക്കുന്ന തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കെ സ്റ്റേഡിയത്തിന് പുറത്ത് ആരാധകരുടെ ഒരു യുദ്ധം കൊടുമ്പിരക്കൊള്ളുന്നുണ്ട്. രോഹിത്ത് ശര്‍മ്മയുടേയും വിരാട് കോഹ്ലിയുടേയും എല്ലാം ആരാധകരാണ് സ്‌റ്റേഡിയത്തിന് പുറത്ത് കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ച് കളിക്കാരെ പോലും അമ്പരപ്പിക്കുന്നത്.

രോഹിത്ത് ശര്‍മ്മയുടെ പേരിലുളള ഭീമന്‍ കൗട്ടൗട്ടിന്റെ ചിത്രം അദ്ദേഹത്തിന്റെ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ചിട്ടുണ്ട്. അതിന്റെ ക്യാപ്ഷനായി മുംബൈ എഴുതിയിരിക്കുന്നത് തല്ലുമാല സിനിമയിലെ പ്രശ്‌സ്തമായ ഡയലോഗാണ്. ‘്അടികള്‍ പലവിധം, സെവന്‍സിനടി, പൂരത്തിനടി, പിന്നെ ഹിറ്റ്മാന്റെ അടി’ എന്നാണ് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. വെല്‍ക്കം ടു കേരള റോ എന്ന ക്യാപ്ഷനും ചുവടെ മുംബൈ ഇന്ത്യന്‍സ് എഴുതിയിട്ടുണ്ട്.

രോഹിത്തിന് പുറമെയാണ് ‘ ഓള്‍ കേരള കോഹ്ലി ഫാന്‍സ് അസോസിയേഷന്‍’ വകയായി കോഹ്ലിയുടെ ഭീമന്‍ കട്ടൗട്ടും സ്ഥാപിച്ചിരിക്കുന്നത്. അതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കായാണ് ഇന്ത്യയും ദക്ഷണാഫ്രിക്കയും തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. ഇതില്‍ ആദ്യ മത്സരം മാത്രമാണ് തിരുുവനന്തപുരത്ത്. അസമിലും ഇന്‍ഡോറിലുമാണ് മറ്റ് മത്സരങ്ങള്‍.

You Might Also Like