ആരുമറിയാത്ത ക്യാപ്റ്റന്‍സി ബ്രില്യന്‍സ്, മുംബൈ കൂടുതല്‍ അപകടകാരിയാകുന്നത് ഇങ്ങനെ

Image 3
CricketIPL

സംഗീത് ശേഖര്‍

മത്സരഫലം നോക്കുമ്പോള്‍ സൂര്യകുമാര്‍ യാദവിന്റെ ബ്രില്യന്റ് ഇന്നിങ്സിനോളം പ്രാധാന്യമുണ്ടായിരുന്ന ഒരിന്നിംഗ്‌സ് ആണ് രോഹിത് ശര്‍മ്മ കളിച്ചത്. രോഹിത് ഒരറ്റം ഹോള്‍ഡ് ചെയ്തില്ലായിരുന്നെങ്കില്‍ ബൗളര്‍മാര്‍ക്ക് പൊരുതി നോക്കാന്‍ പോലും സാധിക്കാത്തൊരു സ്‌കോറില്‍ ലാന്‍ഡ് ചെയ്‌തേനെ മുംബൈ .

കൃത്യമായും ശുഭ് മാന്‍ ഗില്ലിന്റെ ഇന്നിംഗ്‌സ് കുറേക്കൂടെ എക്സ്റ്റന്‍ഡ് ആവേണ്ടിയിരുന്നതും അത് കൊണ്ട് തന്നെയാണ്. അസ് എ ക്യാപ്റ്റന്‍, മോര്‍ഗന്‍ ഫീല്‍ഡില്‍ മനോഹരമായി തന്റെ ടീമിനെ നയിച്ചെങ്കിലും ബാറ്റ്സ്മാനെന്ന നിലയില്‍ ദയനീയ പരാജയമായിരുന്നു. 44 പന്തില്‍ നിന്നും 49 റണ്‍സ് മാത്രം വേണ്ടപ്പോള്‍ അതിനകം ഒരു ഭീഷണി ആയി വളര്‍ന്നിരുന്ന ചഹാറിനെതിരെ കളിച്ച ഷോട്ടിലും മോശമായതൊന്നു വേറെയില്ല . ഒട്ടും റിസ്‌ക് ഇല്ലാത്തൊരു റണ്‍ ചെസില്‍ ഉത്തരവാദിത്തബോധത്തോടെ ടീമിന്റെ വിജയം ഉറപ്പാക്കുന്നതിന് പകരം മോര്‍ഗന്‍ ലെഫ്റ്റിക്ക് ലെഗ്ഗിക്ക് മേല്‍ ഉള്ള നാച്വറല്‍ അഡ്വാന്റേജ് ചെപ്പോക്കില്‍ കാട്ടാന്‍ ശ്രമിച്ചത് അമ്പരപ്പിച്ചു.

ഗ്ലോറി ഷോട്ടുകള്‍ ആവശ്യമില്ലാത്തൊരു കളിയില്‍ അതിനു മുതിരാതെ ടീമിനെ സേഫ് ആയി വിജയത്തിലേക്ക് നയിക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ , സൂര്യകുമാര്‍ ക്രീസിലുണ്ടായിരുന്ന സമയമൊഴിച്ചാല്‍ മുംബൈ ബാറ്റിംഗ് നിരയെ പൂര്‍ണമായും തളച്ചിട്ട മോര്‍ഗനെന്ന നായകന്റെ എഫക്ടീവ് നസ് മത്സരം അവസാനിക്കുമ്പോള്‍ ഇല്ലാതായിരുന്നു.

രോഹിത് ശര്‍മയെന്ന നായകന് വ്യക്തമായൊരു കോണ്‍ട്രിബ്യുഷനില്ല എന്ന് പലര്‍ക്കും തോന്നുമ്പോഴും ശര്‍മ്മ വിലപ്പെട്ട 2 പോയന്റുകള്‍ കൊണ്ടാണ് പോയത്. കൊല്‍ക്കത്ത അനായാസം ജയത്തിലേക്ക് കുതിക്കുമ്പോഴാണ് കളിയുടെ ഗതിക്കെതിരെ ഗില്ലിന്റെ വിക്കറ്റ് വീഴുന്നത്. ബൗളര്‍മാരെ മാറ്റി മാറ്റി ഉപയോഗിച്ച് ഒരു ഓപ്പണിങ് കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടേയിരുന്ന രോഹിത് ഓപ്പണിങ് കിട്ടിയ ഉടന്‍ സ്ലിപ്പും ലെഗ് സ്ലിപ്പും കൊണ്ട് വന്നു ത്രിപാഠിയെ സമ്മര്‍ദ്ദത്തിലാക്കി വിക്കറ്റെടുത്ത ശേഷം രാഹുല്‍ ചഹാറിന്റെ സ്‌പെല്ലാണ് ഈ മത്സരത്തില്‍ നിര്‍ണ്ണായകമാവുക എന്നത് തിരിച്ചറിഞ്ഞു ചഹാറിന്റെ സ്‌പെല്‍ തീര്‍ക്കുകയാണ്.

ആന്ദ്രേ റസ്സലിന്റെ കരുത്തില്‍ നിന്ന് ചഹാറിനെ മറച്ചു പിടിക്കുക എന്നതും ഉദ്ദേശിച്ചിരിക്കാം . എന്തായാലും ഫീല്‍ഡ് പ്‌ളേസിങ്ങുകള്‍ കൊണ്ട് ബാറ്റിംഗ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്ന രോഹിത് രണ്ടു ഇടതു കയ്യന്മാര്‍ ക്രീസിലുള്ളപ്പോള്‍ ഒരോവറും എറിയുന്നുണ്ട്. കൃണാല്‍ പാണ്ട്യയുടെ അസാധ്യമായ പേസ് ആന്‍ഡ് ലെങ്ത് വേരിയേഷന്‍ നിര്‍ണായകമായി മാറിയ കളിയില്‍ റസ്സല്‍ സ്റ്റാന്‍ഡ് മാറ്റുന്നതിനനുസരിച്ചു ലൈന്‍ മാറ്റുന്ന കൃണാല്‍ വിസ്മയിപ്പിച്ചു. വിക്കറ്റുകള്‍ വീണു തുടങ്ങി കഴിഞ്ഞതില്‍ പിന്നെ പിന്നെ രോഹിതിന്റെ ഗ്രിപ്പ് മുറുകുകയും കാര്‍ത്തിക്കും റസലും ക്രീസിലുണ്ടെങ്കില്‍ പോലും മത്സരം ജയിക്കാന്‍ സാധിക്കുമെന്ന രീതിയില്‍ കോണ്‍ഡിഫന്‍സ് ഉണ്ടാവുകയും ചെയ്തിരുന്നു.

ആന്ദ്രേ റസ്സലെന്ന പവര്‍ഫുള്‍ ഹിറ്ററും ദിനേശ് കാര്‍ത്തിക്കെന്ന ഫിനിഷറും ക്രീസില്‍ നില്‍ക്കെ തന്നെ കൊല്‍ക്കത്ത കളി തോറ്റിരുന്നു എന്നതാണ് പ്രാധാന്യമര്‍ഹിക്കുന്ന കാര്യം ,അതായത് റസല്‍ പുറത്താവുന്നതിനു മുന്നേ തന്നെ.

ബുമ്രയും ബോള്‍ട്ടും കൃണാലും ചഹാറും മനോഹരമായി പന്തെറിഞ്ഞു പരാജയത്തില്‍ നിന്നവരെ വിജയത്തിലേക്ക് കൊണ്ട് വരുമ്പോള്‍ രോഹിത് ശര്‍മയെന്ന നായകനും അഭിനന്ദനമര്‍ഹിക്കുന്നു. മറ്റു ടീമുകള്‍ പഠിക്കേണ്ട പാഠം ഒന്ന് മാത്രം .മുംബൈ ഇന്ത്യന്‍സിന് ഒരിക്കലും കളിയിലേക്ക് തിരിച്ചു വരാനൊരു ഒരു ഓപ്പണിംഗ് അനുവദിക്കരുത്. ഇത്തരം ടാര്‍ഗറ്റുകള്‍ ചെസ് ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായ ഗില്‍ നല്‍കരുതായിരുന്ന ഓപ്പണിംഗ് രണ്ടു കയ്യും നീട്ടി സ്വീകരിച്ചു കൊണ്ടാണ് മുംബൈ കളിയിലേക്ക് തിരിച്ചു വന്നത് .

30 പന്തില്‍ 31 എന്ന അവസ്ഥയില്‍ മുംബേ ബൗളര്‍മാര്‍ എറിഞ്ഞത് 15 ഡോട്ട് ബോളുകളാണ് ,കുറെ സിംഗിളുകള്‍ തന്ത്രപൂര്‍വം അനുവദിച്ചു കൊടുക്കുകയും ചെയ്തു. എതിരാളിയെ നിലംപരിശാക്കി കൊണ്ടുള്ള ഒരു തുടക്കമല്ല ,എതിരാളിയുടെ കയ്യിലിരുന്ന വിജയം തട്ടിയെടുത്ത് കൊണ്ടുള്ള ഈ വിജയമാണ് മുംബൈ ഇന്ത്യന്‍സിനെ കൂടുതല്‍ അപകടകാരികളാക്കുന്നത്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍