മുംബൈ ഇപ്പോള്‍ പഴയ ഓസീസ് ടീമാണ്, ഈ ടീമിനെ തോല്‍പിച്ച് ഐപിഎല്‍ കിരീടം സ്വന്തമാക്കുക അസാധ്യമാണ്

Image 3
CricketIPL

സുരാഗ് വാഴയില്‍

മുംബൈ ഇന്ത്യന്‍സിന്റെ ഓരോ വിജയങ്ങളും ക്രിക്കറ്റ് എന്നത് ടീം ഗെയിം ആണെന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഇപ്പോഴത്തെ മുംബൈ ഇന്ത്യന്‍സ് ടീമിനെ 2003, 2007 ഓസ്‌ത്രേലിയന്‍ വേള്‍ഡ് കപ്പ് ടീമുമായി മാത്രമേ താരതമ്യം ചെയ്യാന്‍ സാധിക്കൂ. ടീം ഗെയിം അതിന്റെ പാരമ്യത്തില്‍ കാണാന്‍ സാധിക്കുന്നൊരു ടീം. ഒരു മാച്ചില്‍ ഒരു പ്ലെയര്‍ നിരാശപ്പെടുത്തിയാല്‍ മറ്റൊരു പ്ലെയര്‍ വളരെ ലാഘവത്തില്‍ അത് മേക്ക് അപ്പ് ചെയ്യുന്നു. ഒരു മാച്ചിലും ഈ ടീമിലൊരു വിള്ളല്‍ വീഴ്ത്താന്‍ എതിരാളികള്‍ക്കാവുന്നില്ല. അതിനുള്ള അവസരം ഈ ടീം കൊടുക്കുന്നില്ല എന്ന് വേണം പറയാന്‍.

എത്ര Solid ആയാണ് ഈ ടീം കളിക്കുന്നത്.ടീമിന്റെ ബോഡി ലാംഗ്വേജ് എപ്പോഴും പോസിറ്റീവാണ്, മാച്ച് വിന്നിങ്ങില്‍ ടീമിന്റെ ബോഡി ലാംഗ്വേജ് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഓരോ പ്ലെയേഴ്‌സും പരസ്പരം പരമാവധി പ്രോല്‍സാഹിപ്പിക്കുന്നു. മുന്നില്‍ നിന്ന് നയിക്കാന്‍ Outstanding cricketing brain ഉള്ളൊരു നായകനും. അയാള്‍ ഫോമിലല്ലെങ്കില്‍ കൂടി ക്യാപ്റ്റന്‍സി കൊണ്ട് മിനിമം അര്‍ദ്ധസെഞ്ച്വറിയെങ്കിലും നേടുന്നു.

അതെ സാക്ഷാല്‍ റിക്കി പോണ്ടിങ്ങ് നയിച്ച, ഹെയ്ഡനും,ഗില്‍ക്രിസ്റ്റും, മാര്‍ട്ടിനും, ബെനും, ക്ലെര്‍ക്കും, ബ്രെറ്റ് ലീയും, വാണും മഗ്രാത്തും, ഗില്ലെസ്പിയും,സൈമണ്‍സും, വാട്‌സണും, ലേമാനും, ബിച്ചലും, ബ്രാക്കണും, ജോണ്‍സണും ഹോഗും, ഒക്കെ കളിച്ച ചരിത്രം കീഴടക്കിയ 2003, 2007 ഓസ്േ്രടലിയന്‍ വേള്‍ഡ് കപ്പ് ടീമിനെ അനുസ്മരിപ്പിക്കുന്ന ടീം ഗെയിം ആണ്ഹിറ്റ്മാന്‍ രോഹിത് ഗുരുനാഥ് ശര്‍മ്മ നയിക്കുന്ന ഡീകോക്കും, ഇഷാനും, സൂര്യകുമാറും,ഹര്‍ദ്ദിക്കും, പൊള്ളാര്‍ഡും, കൃണാലും, ഭുംറയും, ബോള്‍ട്ടും, പാറ്റിന്‍സണും, ചഹാറും, കോള്‍ട്ടര്‍നൈലുമൊക്കെ കളിക്കുന്ന ജയവര്‍ധനയുടെ മികച്ച കോച്ചിങ്ങ് സപ്പോര്‍ട്ടുള്ള ഇന്നത്തെ മുംബൈ ഇന്ത്യന്‍സ് ടീം കാഴ്ചവെക്കുന്നത്.

ഇന്‍ഡിവിജ്വല്‍ പെര്‍ഫോമന്‍സിനെ കവച്ചുവെക്കുന്ന കംപ്ലീറ്റ് ടീം ഗെയിം. ഈ ടീമിനെ മറികടന്ന് ഫൈനല്‍ പിടിക്കണമെങ്കില്‍ ഏത് ടീമും നന്നായി വിയര്‍ക്കും………….

എന്തായാലും നല്ലൊരു ഓപ്പോണെന്റ് ടീം ഫൈനലില്‍ വരട്ടെ… അല്ലെങ്കില്‍ എന്ത് IPL…. എന്ത് T-20….. എന്ത് ഫൈനല്‍……. കാത്തിരിക്കാം നല്ലൊരു എതിരാളിക്കായി ….
Well played MI !

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്