മുംബൈയെ അലട്ടുന്നത് സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങല്ല, നിരാശപ്പെടേണ്ട ഒരു കാര്യവുമില്ല

അനൂപ് വടക്കേപീടികയില്‍

ഗഹനമായ വിശകലന സാധ്യതയോ, സങ്കീര്‍ണമായ പ്രശ്‌നങ്ങളോ ഒന്നും മുംബൈയെ ശരിക്കും അലട്ടുന്നില്ല. വളരെ ലളിതമായ എന്നാല്‍ ഏറ്റവും പ്രധാനമായ ഒരു പ്രശ്‌നം. രോഹിത് ശര്മയും സൂര്യകുമാര്‍ യാദവും ഒഴികെ ആരും തന്നെ ചെന്നൈ ലെ വേഗം കുറഞ്ഞ ട്രാക്കില്‍ ഫോമിലേക്ക് ഉയര്‍ന്നില്ല.

ഡീ.കോക് – 2, 40, 2, 3
ഇഷന്‍- 28, 1, 12, 26, 6
ഹാര്‍ദിക്- 13, 15, 7, 0, 1
പൊള്ളാര്‍ഡ്- 7, 5, 35, 2, 16
കൃനാല്‍- 7, 15, 3, 1, 3

മൊത്തം ബാറ്റിംഗ് ശൈലിയുടെ തന്നെ ഗതിയും ബാലന്‍സും കളയുന്നത് ഈ കൂട്ട ഫോം ഔട്ട് ആണ്. കൂട്ട ഫോം ഔട്ട് ആയ ബാറ്റിംഗ് നിര ഫോമിലേക്ക് ഉയരുക എന്ന ഒരൊറ്റ കാര്യം മുംബൈയെ വീണ്ടും ഈസി ആയി വിന്നിങ്സ് സ്ട്രീകിലേക്ക് എത്തിക്കേണ്ടത് ആണ്.

ആദ്യ 5 കളിയില്‍ രണ്ടോ മൂന്നോ എണ്ണം തന്നെ ഒക്കെയെ പൊതുവേ നല്ല സീസണുകളില്‍ പോലും മുംബൈ ജയിക്കാറുള്ളൂ എന്നത് കൊണ്ട് മുംബൈ ഫാന്‌സിന് അത്രയും നിരാശരവാന്‍ ഒന്നും സമയമായില്ല.

ഡല്‍ഹിയിലും വരാന്‍ ഉള്ളത് താരതമ്യേന വേഗം കുറഞ്ഞ പിച്ചുകള്‍ ആണെങ്കില്‍ കൂടി സാങ്കേതികയില്‍ ഉപരി ഫോം ആണ് മുംബൈയുടെ പ്രശ്നം എന്നത് കൊണ്ട് മുംബൈ എത്രയും പെട്ടെന്ന് തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like