ഇക്കുറി ഐപിഎല്‍ കിരീടം അവര്‍ക്ക്, ഇംഗ്ലീഷ് നായകന്റെ പ്രവചനം അറംപറ്റുമോ?

ഐപിഎല്‍ 14ാം സീസണില്‍ ആര് കിരീടം സ്വന്തമാക്കുമെന്ന് പ്രവചിച്ച് മുന്‍ ഇംഗ്ലീഷ് നായകനും കമന്റേറ്ററുമായ മൈക്കല്‍ വോണ്‍. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഹാട്രിക്ക് കിരീടം നേടുമെന്നാണ് വോണ്‍ അര്‍ത്ഥശങ്കയില്ലാതെ പ്രവചിക്കുന്നത്.

മുംബൈ ഇന്ത്യന്‍സിനു കിരീടം നേടാന്‍ സാധിച്ചില്ലെങ്കില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ട്രോഫി ലഭിക്കുമെന്നും വോണ്‍ പറഞ്ഞു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് വോണ്‍ ഈ പ്രവചനം നടത്തിയത്.

മുന്‍പ് പലതവണ ഇത്തരത്തിലുള്ള പ്രവചനങ്ങള്‍ വോണ്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, പലപ്പോഴും ഈ പ്രവചനങ്ങള്‍ തെറ്റിപ്പോയിരുന്നു. അതുകൊണ്ട് തന്നെ, ട്വീറ്റിനു മറുപടിയായി ട്രോളുകള്‍ നിറഞ്ഞിരിക്കുകയാണ്.

ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ ഏപ്രില്‍ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

ചെന്നൈയോടൊപ്പം, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനല്‍.

You Might Also Like