എബിഡി, റാഷിദ്, ‘ദൈവത്തിന്റെ പോരാളികള്‍’ റാഞ്ചുന്നത് വന്‍ താരങ്ങളെ, എതിരാളികള്‍ക്ക് ഉള്‍കിടിലം
ഐപിഎല്‍ 14ാം സീസണ്‍ ഉടന്‍ ആരംഭിക്കാനിരിക്കെ ടീമിനെ തയ്യാറാക്കാനുളള ആലോചനയിലാണ് ഫ്രാഞ്ചസികള്‍. ഐപിഎല്‍ കിരീടം സ്വന്തമാക്കിയെങ്കിലും എതിര്‍ ടീമുകളിലെ മികച്ച താരങ്ങളെ മാറ്റക്കച്ചവടത്തിലൂടെയോ ലേലത്തിലൂടെയോ സ്വന്തം പാളയത്തിലെത്തിക്കാന്‍ മുംബൈ നടത്തുന്ന നിരന്തര ശ്രമങ്ങള്‍ നടത്തുന്നതായാണ് അറിയാന്‍ കഴിയുന്നത്.
എബി ഡിവില്ലിയേഴ്‌സിനുവേണ്ടി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും റാഷിദ് ഖാനു വേണ്ടി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും വാതിലുകളില്‍ പലവട്ടം മുട്ടിനോക്കിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.
ഇത്തരമൊരു നീക്കത്തിലൂടെയാണ് നേരത്തെ ട്രെന്‍ഡ് ബോള്‍ട്ടിനെ ഡല്‍ഹി ക്യാപിറ്റല്‍സില്‍നിന്നു മുംബൈ സ്വന്തമാക്കിയത്.
അതെസമയം അടുത്ത സീസണില്‍ ആരെയെല്ലാം നിലനിര്‍ത്തണം എന്ന കാര്യത്തിലും മുംബൈ ഇതിനോടകം തന്നെ തീരുമാനം എടുത്ത് കഴിഞ്ഞു എന്നാണ് വിവരം. രോഹിത്ത് ശര്‍മ്മയ്ക്ക് പുറമെ ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ജസ്പ്രിത് ഭുംറയും മുംബൈയില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.
മറ്റ് താരങ്ങളെ ധാരണയിലൂടെയോ ലേലത്തിലൂടെയോ മുംബൈ ടീമിലെത്തിച്ചേക്കും. ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റന്‍ ഡികോക്ക്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിട്ടുകളഞ്ഞ സൂര്യകുമാര്‍ യാദവ്, യുവതാരം ഇഷന്‍ കിഷന്‍ എന്നിവരേയും മുംബൈയില്‍ അടുത്ത സീസണില്‍ എ്ന്ത് വിലകൊടുത്തും മുംബൈ നിലനിര്‍ത്തും.