15 കോടി മുടക്കിയും അവനെ സ്വന്തമാക്കും, മുംബൈയുടെ കളി കാണാനിരിക്കുന്നതേയുളളു

നിഷാദ് എം

ഈ വരുന്ന മിനി ലേലത്തില്‍ മുംബൈയുടെ കയ്യില്‍ മിച്ചം ഉള്ള 15 കോടി മൊത്തം ജമീസനെയോ, ഇവനെപ്പോലെയുള്ള മറ്റൊരാളെയോ പിടിക്കാന്‍ വേണ്ടി ട്രൈ ചെയ്യും. കാരണം ഒരു ഓവര്‍സീസ് ഫാസ്റ്റ് ബൗളര്‍, പിന്നെ മധ്യനിരയില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ പറ്റുന്ന ഒരു ഓവര്‍സീസ് ആള്‍റൗണ്ടറും മാത്രമേ നിലവില്‍ മുംബൈക്ക് ആവിശ്യം ഉള്ളൂ. (പൊള്ളാര്‍ഡിന് പരിക്ക് പറ്റിയാല്‍ ബാക്കപ്പ് ആയി ഉപയോഗിക്കാന്‍ ആണ് ഒരു ഓള്‍റൗണ്ടറെ കൂടി നോട്ടമിടുന്നത്. കഴിഞ്ഞ വര്‍ഷം ഈ റോളിന് വേണ്ടി ഇരുത്തിയിരുന്ന രുതര്‍ഫോഡിനെ ഈ വര്‍ഷം റിലീസ് ചെയ്തതും കൂട്ടി വായിക്കുക.).

ജമീസനെ പിടിച്ചാല്‍ രണ്ടാമത്തെ ഓവര്‍സീസ് പാസ്‌റ് ബൗളര്‍ ആയി ഉപയോഗിക്കാനും പറ്റും, അത്യാവശ്യം ബാറ്റും ചെയ്യും. ഈ ഒരു ലക്ഷ്യം ഉളളത് കൊണ്ട് കൂടിയാണ് ഒരു ആവിശ്യവും ഇല്ലായിരുന്നിട്ടു കൂടി നാല് ഫാസ്റ്റ് ബൗളര്‍സിനെ റീലീസ് ചെയ്തതും. (ആരെയും റീലീസ് ചെയ്യാതെ കഴിഞ്ഞ വര്‍ഷത്തെ അതേ ടീമിനെ വെച്ചു ഈ വര്‍ഷവും കപ്പ് എടുക്കാവുന്നതെ ഉള്ളായിരുന്നുള്ളൂ. )

ഈ വര്‍ഷം ഐപിഎല്‍ ഇന്ത്യന്‍ പിച്ചില്‍ ആയത് കൊണ്ട് വേറെ ഓവര്‍സീസ്, ഇന്ത്യന്‍ സ്പിന്നറെ തേടി ഇറങ്ങേണ്ട ആവിശ്യവും ഇല്ല. ഇന്ത്യന്‍ പിച്ചില്‍ മികച്ച രീതിയില്‍ എറിയുന്ന രണ്ട് പേരും, അവസരം കാത്ത് ബെഞ്ചില്‍ ഇരിക്കുന്ന തീപ്പൊരികള്‍ രണ്ട് പേര്‍ വേറെയും ഉണ്ട്. അതുപോലെ തന്നെ ആവിശ്യം ആണെങ്കില്‍ ഉപയോഗിക്കാന്‍ പാകത്തിന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മാരും, വിക്കറ്റ് കീപ്പര്‍, ഓള്‍റൗണ്ടര്‍ മാരും അവസരം കിട്ടാതെ ബെഞ്ചില്‍ ഇരിപ്പുണ്ട്. അതുകൊണ്ട് ഇനി വേറെ ഇന്ത്യന്‍ പാസ്‌ററ് ബൗളര്‍സും, ആള്‍റൗണ്ടര്‍മാരും ആവിശ്യവും ഇല്ല. ഓപ്പണിങ് സ്‌പോട്ട് നോക്കിയാല്‍ ഡീകോകിനു പരിക്ക് പറ്റിയാല്‍ ഇറങ്ങാന്‍ തയ്യാറോടെ ഓസ്ട്രേലിയന്‍ കൊടുങ്കാറ്റ് ലിന്നും കുത്തിയിരിപ്പുണ്ട്.

അപ്പോള്‍ മുംബൈയുടെ പ്ലാന്‍ എന്താണെന്നും, എന്താണ് ലക്ഷ്യം വെക്കുന്നതെന്നും ഏകദേശം പിടി കിട്ടിയല്ലോ.

സാഹചര്യം ഇങ്ങനെ പൂര്‍ണ്ണമായും മുംബൈക്ക് അനുകൂലമായത് കൊണ്ട് മറ്റ് ടീമുകളുടെ കനത്ത വെല്ലുവിളി ഉണ്ടായാല്‍ കയ്യില്‍ ഉള്ള പതിനഞ്ച് കോടി വരെ ഇവനു വേണ്ടി മുംബൈ വിളിക്കും എന്നാണ് എന്റെ നിഗമനം. ഇതിനു മുകളില്‍ കൂട്ടി വിളിക്കാന്‍ ഏതെങ്കിലും ടീമുകള്‍ മുന്‍പോട്ട് വന്നാല്‍ മാത്രം കണ്ട് വെച്ചിരിക്കുന്ന ഇതേ ഗുണമുള്ള വേറെ ബൗളറെ എടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവൂ.

(ഒരുപാട് പേരെ ടീമില്‍ എത്തിക്കാനുള്ളത് കൊണ്ട് പതിനഞ്ച് കോടിക്കു മുകളില്‍ ഇത്രയും വമ്പന്‍ തുകക്ക് ഒന്നും മറ്റ് ടീമുകളും വിളിക്കില്ല, അതിനുള്ള മൂല്യവും ഇവനില്ല എന്നത് വേറെ കാര്യം.കൂടിപ്പോയാല്‍ 5 അല്ലെങ്കില്‍ 7 കോടികള്‍ വരെ വിളിക്കാം അത്ര തന്നെ)

സോ ലക്ഷ്യം ഇട്ടാല്‍ എടുക്കാന്‍ മുംബൈക്ക് പൂ പറിക്കുന്ന പോലെ വളരെ ഈസി ആയ കാര്യം ആണ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like