മുംബൈ സൂപ്പര്‍ താരം ചെയ്തത് ഗുരുതര കുറ്റം, വലിയ പണി കാത്തിരിക്കുന്നു

ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടറും ഇന്ത്യന്‍ താരം ഹാര്‍ദ്ദിക്്ക് പാണ്ഡ്യയുടെ സഹോദരനുമായ കൃണാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞ് അധികൃതര്‍. റെവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റാണ് ഇന്ത്യന്‍ ഓള്‍റൗണ്ടറെ തടഞ്ഞത്.
ഐപിഎല്‍ കഴിഞ്ഞ് യുഎഇയില്‍ നിന്ന് വരുമ്പോള്‍ അനുവദനീയമായതില്‍ കൂടുതല്‍ സ്വര്‍ണം കൂടുതല്‍ കൊണ്ടുവന്നതാണ് കൃണാലിനെ തടയാനുളള കാരണം.
ദുബായില്‍ നിന്ന് ഇന്ത്യയിലെത്തുന്ന പുരുഷന്മാര്‍ക്ക് 50,000 രൂപ മൂല്യമുള്ള സ്വര്‍ണമാണ് ഡ്യൂട്ടി ഫ്രീ ആയി കൊണ്ടുവരാന്‍ അനുവാദമുള്ളത്. സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണം കൊണ്ടുവരാം.
കൃണാല്‍ പാണ്ഡ്യ അനുവദനീയമായതില്‍ കൂടുതല്‍ സ്വര്‍ണം കൊണ്ടുവന്നതിനാല്‍ ഡ്യൂട്ടി അടയ്ക്കണമെന്നാണ് അധികൃതരുടെ ആവശ്യം. സ്വര്‍ണ വളകള്‍, വില കൂടിയ റിസ്റ്റ് വാച്ചുകള്‍ എന്നിവയടക്കം പല സാധനങ്ങളും കൃണാല്‍ കൊണ്ടുവന്നിരുന്നു. ഉദ്ദേശം ഒരു കോടിയലധികം മൂല്യം വരുന്ന സാധനങ്ങളാണ് കൃണാല്‍ ദുബൈയില്‍ നിന്ന് കടത്തിയത്.
വൈകിട്ട് നാലരയ്ക്ക് മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ കൃണാലിനെ മൂന്ന് മണിക്കൂറോളമാണ് റെവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. തുടര്‍ന്ന് അദ്ദേഹം കൊണ്ട് വന്ന സാദനങ്ങള്‍ തടഞ്ഞുവെക്കുകയും താരത്തെ പോകാന്‍ അനുവദിക്കുകയും ചെയ്യുകയായിരുന്നു.
ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഫൈനലില്‍ കീഴ്‌പ്പെടുത്തിയാണ് മുംബൈ ഇന്ത്യന്‍സ് കിരീടം ചൂടിയത്. കൃണാല്‍ പാണ്ഡ്യയാണ് വിജയറണ്‍ നേടിയത്. അഞ്ചാമത്തെ തവണയായിരുന്നു മുംബൈയുടെ കിരീടം. ഇതിനിടെയാണ് കൃണാലിനെ തേടി പുലിവാല് പിടിച്ചരിക്കുന്നത്.