പിന്‍ പോയന്റ് യോര്‍ക്കറുകള്‍, ക്ലെവര്‍ പേസ് വേരിയേഷനുകള്‍, ഇത് ക്ലിനിക്കല്‍ ഡത്ത് ബൗളിംഗ്, മുംബൈ അമ്പരപ്പിക്കുന്നു

Image 3
CricketIPL

സംഗീത് ശേഖര്‍

അതിശയകരമാം വിധം കൃത്യതയാര്‍ന്ന ഡെത്ത് ബൗളിംഗ്.. പ്രോപ്പര്‍ ബാറ്റ്സ്മാന്മാര്‍ക്ക് പോലും ഹാന്‍ഡില്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പിന്‍ പോയന്റ് യോര്‍ക്കറുകള്‍, ക്ലെവര്‍ പേസ് വേരിയേഷനുകള്‍..

ജസ്പ്രീത് ബുംറ &ട്രെന്റ് ബോള്‍ട്ട് സഖ്യമാണ് ഏതൊരു സ്‌ക്കോറും പ്രതിരോധിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം നായകന് പകര്‍ന്നു നല്‍കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടത്. അവസാന നാലോവര്‍ വരെയുള്ള ഓവറുകള്‍ മാനേജ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ ബുംറ -ബോള്‍ട്ട് സഖ്യം ജോലി ഏറ്റെടുക്കുകയാണ്.

രണ്ടോവറില്‍ 21 റണ്‍സ് വേണ്ടപ്പോള്‍ 5 റണ്‍സ് വഴങ്ങി ഹൈദരാബാദിന്റെ അവസാന പ്രതീക്ഷയായ വിജയ് ശങ്കറിന്റെ വിക്കറ്റുമായിട്ടാണ് ബുംറ തന്റെ സ്‌പെല്‍ തീര്‍ക്കുന്നത്.

ഓഫ് സ്റ്റമ്പിന് പുറത്ത് ബാറ്റ്‌സ്മാന്റെ റീച്ചിന് പുറത്ത് പതിച്ച മനോഹരമായ ഫുള്‍ പിച്ച്ഡ് പന്തുകളും സ്ലോവര്‍ ബോളുകളും കൊണ്ട് വിജയ് ശങ്കറിനെ ക്രീസില്‍ തളച്ചിട്ട ഒരോവര്‍. ടെയില്‍ ഏന്‍ഡര്‍മാര്‍ മാത്രം ക്രീസില്‍ നില്‍ക്കെ 16 റണ്‍സ് പ്രതിരോധിക്കുക എന്നത് ബോള്‍ട്ടിനു ദുഷ്‌കരമായ ജോലിയൊന്നുമായിരുന്നില്ലെങ്കിലും തുടരെ 4 യോര്‍ക്കറുകളാണ് ബോള്‍ട്ട് എറിയുന്നത്.

ബാറ്റ്സ്മാന്മാര്‍ക്ക് നേരിയ പ്രതീക്ഷ പോലും നല്‍കാത്ത ക്ലിനിക്കല്‍ ഡത്ത് ബൗളിംഗ് അറ്റ് ഇറ്റ്‌സ് ബസ്റ്റ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍