മുംബൈ ഇന്ത്യന്‍സിലേക്ക് വിളിയെത്തി, മലയാളി താരത്തിന് സര്‍പ്രൈസ്

Image 3
CricketIPL

ഐപിഎല്ലിലെ ഏറ്റവും കരുത്തരും ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിലേക്ക് വിളിയെത്തിയ സന്തോഷത്തിലാണ് മലയാളി താരം റോജിത്ത് കെജി. മുംബൈ ഇന്ത്യന്‍സിന്റെ റിസര്‍വ് താരമായിട്ടാണ് ഓള്‍റൗണ്ടര്‍ കൂടിയായ റോജിയെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോജി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്.

 

View this post on Instagram

 

A post shared by Rojith K G (@rojithganesh)

കെസിഎ പ്രസിഡന്റ്‌സ് ടി-20 കപ്പില്‍ നടത്തിയ പ്രകടനമാണ് സ്പിന്‍ ഓള്‍റൗണ്ടറായ താരത്തെ മുംബൈ ഇന്ത്യന്‍സിന്റെ റഡാറില്‍ എത്തിച്ചത്. പ്രസിഡന്റ്‌സ് കപ്പില്‍ ജേതാക്കളായ കെസിഎ റോയല്‍സിനു വേണ്ടി കളിച്ച റോജിത്ത് ലഭിച്ച അവസരങ്ങള്‍ നന്നായി പ്രയോജനപ്പെടുത്തിയിരുന്നു.

ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെയാണ് റോജിത്ത് ലിസ്റ്റ് എ കരിയറില്‍ കേരളത്തിനായി അരങ്ങേറുന്നത്. രണ്ട് വിജയ് ഹസാരെ ട്രോഫി മത്സരങ്ങളില്‍ താരം കളിച്ചു. ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. അതിനു ശേഷമാണ് റോജിത്ത് പ്രസിഡന്റ്‌സ് കപ്പില്‍ കളിച്ചത്.

ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ ഏപ്രില്‍ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനല്‍.