യുവ സൂപ്പര്‍ താരത്തെ റിലീസ് ചെയ്ത് മുംബൈ, ഞെട്ടിക്കുന്ന കാരണം ഇത്
ഇന്ത്യയുടെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പൈടുന്ന യുവപ്രതിരോധ നിര താരം അന്‍വര്‍ അലിയെ റിലീസ് ചെയ്ത് മുംബൈ സിറ്റി എഫ്‌സി. പഞ്ചാബ് സ്വദേശിയായ അന്‍വര്‍അലിയ്ക്ക് ഹൃദയ സംബന്ധമായ ചില പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് 19കാരനെ മുംബൈ ഒഴിവാക്കുന്നത്.
ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച താരമായ അന്‍വറെ കുറിച്ചുളള പുതിയ വാര്‍ത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. ഡോക്ടറെ കാണുന്നതിനും ചികിത്സയ്ക്കുമായി ഫ്രാന്‍സിലെ റെന്നാസിലേക്ക് അന്‍വര്‍ അലി ഉടന്‍ തിരിക്കുമെന്ന് അദ്ദേഹത്തോട് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയ്ക്കുന്നത്.
ഇന്ത്യന്‍ സീനിയര്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്റെ ഇഷ്ടം പിടിച്ച് പറ്റിയ താരമാണ് അന്‍വര്‍അലി. ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഖത്തിര്‍, ഒമാന്‍, ബംഗ്ലാദേശ് തുടങ്ങിയ ടീമുകള്‍ക്കെതിരെയുളള മത്സരങ്ങളിലേക്ക് അന്‍വര്‍ അലിയ പരിഗണിക്കാനിരിക്കെയാണ് പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
മുംബൈ കഴിഞ്ഞ രണ്ട് സീസണുകളിലും അന്‍വര്‍ അലിയെ ഐലീഗ് ക്ലബ് ഇന്ത്യന്‍ ആരോസിന് ലോണില്‍ കൈമാറിയിരിക്കുകയായിരുന്നു. ഐലീഗില്‍ ഇന്ത്യന്‍ ആരോസിനായി 34 മത്സരങ്ങളിലാണ് അന്‍വര്‍ അലി കളത്തിലിറങ്ങിയത്. 2017ല്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യ കളിച്ച മൂന്ന് മത്സരത്തിലും അന്‍വര്‍ അലി കളിച്ചിരുന്നു.