മുംബൈയ്ക്കായി അത്‌ലറ്റിക്കോ താരത്തെ റാഞ്ചാന്‍ സിറ്റി ഗ്രൂപ്പ്

Image 3
FootballISL

മുംബൈ സിറ്റിയ്ക്കായി തകര്‍പ്പന്‍ താരത്തെ സ്വന്തമാക്കാന്‍ ഒരുങ്ങി സിറ്റി ഗ്രൂപ്പ്. മുന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ബി ടീം താരവും വലതു വിംഗറുമായ ജോര്‍ഗെ ഓര്‍ടിസ് മെന്‍ഡോസയെ സ്വന്തമാക്കാന്‍ മുംബൈ സിറ്റി ചര്‍ച്ചകള്‍ നടത്തുന്നത്. പ്രമുഖ സ്‌പോട്‌സ് വെബ് സൈറ്റായ ഗേല്‍ നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ സ്പാനിഷ് ക്ലബായ അത്‌ലറ്റിക്കോ ബെലേരസിലാണ്‍സിന് വേണ്ടിയാണ് മെന്‍ഡോസ ഇപ്പോള്‍ കളിക്കുന്നത്. 28 വയസ്സാണ് സ്പാനിഷ് താരത്തിന്റെ പ്രായം 2018ലാണ് മെന്‍ഡോസ സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് ബി ടീമായി കളിച്ചത്. അന്ന് 19 മത്സരങ്ങള്‍ കളിച്ച താരം മൂന്ന് ഗോളുകലും സ്വന്തമാക്കിയിരുന്നു.

കള്‍ചറല്‍ ലിയൊണീസ, ഒവിയേഡോ എന്ന് തുടങ്ങി നിരവധി ക്ലബുകള്‍ക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. കരാര്‍ ധാരണയില്‍ എത്തിയാല്‍ താരത്തിന്റെ ആദ്യ ഏഷ്യന്‍ ക്ലബായിരിക്കും മുംബൈ സിറ്റി. ഇരു വിംഗികളിലും കളിക്കാന്‍ കഴിവുളള താരം കൂടുതലും വലത് വശത്താണ് കളിയ്ക്കാറ്.

നിലവില്‍ അത്‌ലറ്റിക്കോ ബെലേരസിലാണ്‍സിന് 20 മത്സരങ്ങലാണ് മെന്‍ഡോസ കളിച്ചിട്ടുളളത്. എട്ട് ഗോളും നേടിയിട്ടുണ്ട്. സെഗുണ്ട ബി ഡിവിഷനില്‍ കളിയ്ക്കുന്ന ടീമാണ് അത്‌ലറ്റിക്കോ ബെലേരസിലാണ്‍.