തകര്‍പ്പന്‍ ഗോള്‍ കീപ്പറെ സ്വന്തമാക്കി സിറ്റി ഗ്രൂപ്പ്, രവികുമാറിന് പകരക്കാരനായി
ഐലീഗ് സൂപ്പര്‍ ക്ലബ് റിയല്‍ കശ്മീര്‍ ഗോള്‍ കീപ്പര്‍ ഹുര്‍ബ ലാചെന്‍പയെ റാഞ്ചി സിറ്റി ഗ്രൂപ്പ് ഉടമസ്ഥതയിലുളള മുംബൈ സിറ്റി എഫ്സി. കഴിഞ്ഞ ദിവസം ക്ലബ് വിട്ട രണ്ടാം ഗോളി രവി കുമാറിന് പകരക്കാരനായാണ് ഐ ലീഗ് ക്ലബായ റിയല്‍ കശ്മീരില്‍ നിന്നും ഹുര്‍ബ ലാചെന്പയെ സെര്‍ജിയുോ ലൊബേരയുടെ മുംബൈ സിറ്റി സ്വന്തമാക്കിയത്.
സിക്കിം സ്വദേശിയാണ് ഇരുപത്തിരണ്ടുകാരനാ ഹുര്‍ബ ലാചെന്‍പ. ഷിലോങ്ങ് ലജോങ് അക്കാദമിയിലൂടെ വളര്‍ന്ന ഹുര്‍ബ ഷിലോങ്ങ് ലജോങ്ങിനായി ഒരു ഐ ലീഗ് സീസണ്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കഴിഞ്ഞ സീസണില്‍ റിയല്‍ കശ്മീരില്‍ എത്തിയത്.
ടീമിനായി പകുതിയിലേറെ മത്സരങ്ങളിലും കളിച്ച ഹുര്‍ബ മിന്നും പ്രകടനമാണ് കശ്മീര്‍ ഗോള്‍ വലയ്ക്ക് കിഴില്‍ കാഴ്ചവെച്ചത്. ഇതാണ് ലൊബേരയുടെ റഡാറില്‍ യുവതാരം പെടാന്‍ കാരണം.
നേരത്തെ നിരവധി സൂപ്പര്‍ താരങ്ങളെ മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കിയിരുന്നു. ട്രാന്‍സ്ഫര്‍ വിപണയും ഇനി ചില അത്ഭുതങ്ങള്‍ മുംബൈ സിറ്റി ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ വര്‍ഷമാണ മുംബൈ സിറ്റിയെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമസ്ഥരായ സിറ്റി ഗ്രൂപ്പ് ഏറ്റെടുത്തത്. സിറ്റി ഗ്രൂപ്പിന് കീഴിലുളള അഞ്ച് ക്ലബുകളിലൊന്നാണ് നിലവില്‍ മുംബൈ സിറ്റി എഫ്‌സി. അടുത്ത സീസണില്‍ എന്ത് വിലകൊടുത്തും മികച്ച പ്രകടനം കാഴ്ച്ചവെക്കാനുളള തയ്യാറെടുപ്പിലാണ് ക്ലബ്.