മുംബൈ സിറ്റിക്ക് തകര്‍പ്പന്‍ ജയം, ജംഷഡ്പൂരിന് തോല്‍വി

പ്രീസീസണിന്റെ ഭാഗമായി നടന്ന സൗഹൃദ മത്സരത്തില്‍ ഒഡീഷ എഫ്‌സിയ്‌ക്കെതിരെ മുംബൈ സിറ്റി എഫ്‌സിയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് മുംബൈ സിറ്റി എഫ്‌സി ഒഡീഷയ്‌ക്കെതിരെ ജയിച്ചത്.

ബംഗളൂരു എഫ് സി ക്കെതിരെ നവംബര്‍ 13 നാണ് മുംബൈ സിറ്റിയുടെ അടുത്ത മത്സരം. നവംബര്‍ 15ന് ചെന്നൈയിന്‍ എഫ്‌സിയാണ് ഒഡീഷയുടെ അടുത്ത എതിരാളികള്‍.

മറ്റൊരു മത്സരത്തില്‍ ജംഷെഡ്പൂര്‍ എഫ്‌സിയും നോര്‍ത്ത് ഈസ്റ്റും തമ്മില്‍ സമനിലയില്‍ പിരിഞ്ഞു. വാശിയേറിയ പോരാട്ടത്തില്‍ ഇരു ടീമുകള്‍ക്കും ഗോളുകളൊന്നും നേടാനായില്ല.

അതെസമയം ഐഎസ്എല്‍ പ്രീസീസണ്‍ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആദ്യ തോല്‍വി വഴങ്ങി. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഈസ്റ്റ് ബംഗാള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. കേരള ബ്ലാസ്റ്റേഴ്‌സിനായി ഗാരി ഹൂപ്പര്‍ ഗോളടിച്ചുവെങ്കിലും അന്തോണി പില്‍കിങ്ടണിന്റെ ഡബിളിലും ഇന്ത്യന്‍ താരം യുംനം ഗോപിയുടെ ഗോളിലൂടെയും ഈസ്റ്റ് ബംഗാള്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

You Might Also Like