മാഞ്ചസ്റ്റര്‍ സിറ്റി യുവതാരം മുംബൈ സിറ്റിയില്‍, ഞെട്ടിച്ച് സിറ്റി ഗ്രൂപ്പ്

Image 3
FootballISL

സ്പാനിഷ് താരവും മാഞ്ചസ്റ്റര്‍ സിറ്റി അണ്ടര്‍ 23 ടീമംഗവുമായ നബീല്‍ ടൊവൈസിയെ മുംെൈബ സിറ്റിയ്ക്ക് കൈമാറുന്നു. വെറും 19 വയസ് മാത്രമുളള ഈ പ്രതിഭാസനന് കൂടുതല്‍ പ്ലേയിംഗ് ടൈം ഒരുക്കുന്നതിനും പരിചയ സമ്പത്ത് നേടുന്നതിനും വേണ്ടിയാണ് സിറ്റി ഗ്രൂപ്പ് തങ്ങളുടെ തന്നെ ഉടമസ്ഥതയിലുളള മുംബെ സിറ്റിയ്ക്ക് കൈമാറുന്നത്.

ഇതോടെ അവിശ്വസനീയ പ്രതിഭയുളള യുവ സ്‌ട്രൈക്കറെ ഐഎസ്എല്ലില്‍ ഇറക്കാന്‍ മുംബൈ് കോച്ച് ലൊബേരയ്ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. മുംബെ സിറ്റിയെ സിറ്റി ഗ്രൂപ്പ് സ്വന്തമാക്കിയതോടെയാണ് ഈ താര കൈമാറ്റത്തിന് അവസരം ഒരുങ്ങുന്നത്.

പ്രീമിയര്‍ ലീഗ് സെക്കന്റ് ഡിവിഷന്‍, യുവേഫ യൂത്ത് ലീഗ്, ഇഎഫ്റ്റി ട്രോഫി തുടങ്ങിയ ടൂര്‍ണമെന്റില്‍ സിറ്റി യൂത്ത് ടീമുകള്‍ക്കായി കളത്തിലിറങ്ങിയ താരമാണ് മൊറോക്കന്‍ വംശജന്‍ കൂടിയായ നബീല്‍ ടൊവൈസി. ഇതില്‍ പ്രീമിയര്‍ ലീഗില്‍ സെക്കന്റ് ഡിവിഷനില്‍ 12 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും യുവേഫ യൂത്ത് ലീഗില്‍ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും നബീല്‍ സ്വന്തമാക്കിയിട്ടുണ്ട്.

വലന്‍സിയ അക്കാദമിയിലൂടെ വളര്‍ന്ന് വന്ന നബീല്‍ 2017ലാണ് മാഞ്ചസ്റ്റര്‍ സിറ്റി യൂത്ത് ടീമിലെത്തിയത്. അവിടെ നിന്നും മാഞ്ചസ്റ്റര്‍ സിറ്റി അണ്ടര്‍ 18 ടീമിലും അണ്ടര്‍ 23 ടീമിലും ഈ 19കാരന്‍ ഇതിനോടകം തന്നെ പന്ത് തട്ടികഴിഞ്ഞു.

നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ഓഗ്‌ബെചെയേയും മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലയാണ് മുംബൈ സിറ്റിയ്ക്ക് സിറ്റി ഗ്രൂപ്പില്‍ നിന്നും മറ്റൊരു സഹായം കൂടി ലഭിക്കുന്നത്.