ഒടുവില്‍ ആ വന്‍ താരത്തേയും റാഞ്ചി മുംബൈ, കോടികള്‍ എറിഞ്ഞ് അമ്പരപ്പിച്ച് സിറ്റി ഗ്രൂപ്പ്

ഓസ്ട്രേലിയന്‍ എ ലീഗില്‍ കളിക്കുന്ന ഇംഗ്ലീഷ് സ്ട്രൈക്കര്‍ ആദം ലെ ഫോണ്‍ഡ്രേയ മുംബൈ സിറ്റി എഫ്‌സിയിലെത്തുമെന്ന് ഉറപ്പായി. പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോമാണ് ഇരുവരും തമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വര്‍ഷത്തേക്കാണ് ഫോണ്‍ഡ്രെ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മുംബൈ സിറ്റി എഫ്‌സിയില്‍ കളിക്കുക.

ഇതോടം മുംബൈ മുന്നേറ്റ നിര അതിശക്തമായി മാറിയിരിക്കുകയാണ്. നേരത്തെ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് ഓഗ്‌ബെചെയെ സ്വന്തമാക്കിയ മുംബൈ എഫ്‌സി ഗോവയില്‍ നിന്ന് അഹമ്മദ് ജഹ്‌റു, മുര്‍ത്തദ്ദ ഫാള്‍, ഹ്യൂഗോ ബൗമസ് എന്നിവരേയും റാഞ്ചിയിരുന്നു. ഇതോടെ എതിരാളികള്‍ മുംബൈയെ പിടിച്ച് കെട്ടാന്‍ ഏറെ വിയര്‍ക്കേണ്ടി വരും.

താന്റെ ക്ലബായ സിഡ്‌നി എഫ്‌സിയുമായി ഒരു വര്‍ഷത്തെ കൂടി കരാര്‍ അവശേഷിക്കുന്നതിനിടേയാണ് ഫോണ്‍േ്രഡ മുംബൈ സിറ്റി എഫ്‌സിയിലേക്ക് എത്തുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സിഡ്‌നി എഫ്‌സി താരത്തോട് പ്രതിഫലം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഫോണ്‍േ്രഡ ഇന്ത്യന്‍ ക്ലബുകൡലേക്ക് ചേക്കേറാന്‍ ശ്രമിച്ചത്.

ഒരു സീസണില്‍ മുംബൈയ്ക്കായി കളിക്കാന്‍ 2.5 കോടി രൂപയാണ് ഫോണ്‍ഡ്രേയ്ക്ക് ക്ലബ് നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മുംബൈ സിറ്റിയും എ ലീഗ് സൂപ്പര്‍ താരവും തമ്മിലുളള കരാര്‍ യാഥാര്‍ത്യമായത്. 33 വയസുകാരനായ ഈ താരത്തിന്റെ നിലവിലെ മാര്‍ക്കറ്റ് വാല്യൂ ആറരക്കോടി രൂപയാണ്. 2018ല്‍ സിഡ്നി എഫ്സിയില്‍ എത്തിയ താരം ഇതുവരെ സിഡ്നിക്കായി 59 മത്സരത്തില്‍ നിന്ന് 41 ഗോളുകള്‍ നേടിയിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ സീസണില്‍ 20 മത്സരങ്ങളില്‍ നിന്ന് 17 ഗോള്‍ നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഓസ്ട്രേലിയന്‍ ലീഗിലെ കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഫോണ്‍ട്രേയെ സ്വന്തമാക്കാന്‍ മുംബൈയെ കൂടാതെ മൂന്ന് ഇന്ത്യന്‍ ക്ലബ്ബുകള്‍ കൂടി ശ്രമിച്ചിരുന്നു. എന്നാല്‍ മു്ംബൈ തന്നെ ഇക്കാര്യത്തില്‍ വിജയിക്കുകയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലഗില്‍ കാര്‍ഡിഫ് സിറ്റി, വോള്‍വെര്‍ ഹാംറ്റെണ്‍ വാണ്ടറേര്‍സ്, ബോള്‍ട്ടണ്‍ വാണ്ടറേര്‍സ് തുടങ്ങിയ ക്ലബുകളിലും പന്ത് തട്ടിയിട്ടുളള താരമാണ് ആദം ലെ ഫോണ്‍ട്രേ. 2018 ലെ ഗോള്‍ ബൂട്ട് പോരാട്ടത്തില്‍ റോയ് കൃഷ്ണക്ക് താഴെ താരം രണ്ടാമതായി ഫിനിഷ് ചെയ്തിരുന്നു,

You Might Also Like