അവസാനം അതും സംഭവിച്ചു, മുഖ്യപരിശീലകനെ പ്രഖ്യാപിച്ച് മുംബൈ സിറ്റി എഫ്‌സി

മുംബൈ സിറ്റിയുടെ മുഖ്യപരിശീലകനായി സ്പാനിഷ് സൂപ്പര്‍ പരിശീലകന്‍ സെര്‍ജിയോ ലൊബേരയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലൊലേര മുംബൈ സിറ്റിയുടെ പരിശീലക ചുമതയേറ്റിട്ട് നിരവധി മാസമായിട്ടും ഇന്നാണ് ഔദ്യോഗികമായി സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള ക്ലബ് പരിശീലകനെ പ്രഖ്യാപിച്ചത്.

നിലവില്‍ പ്രീസീസണിനായി മുംബൈ സി്റ്റിയെ പരിശീലിപ്പിക്കാന്‍ ലൊബേര ഗോവയില്‍ എത്തിയിട്ടുണ്ട്. ലൊബേര ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഈ സീസണില്‍ മുംബൈ സിറ്റിയെ സിറ്റി ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നത്.

നേരത്തെ ഏറെ നാടകീയമായ രീതിയിലായിരുന്നു ലൊബേര മുംബൈ സിറ്റി എഫ്‌സിയുടെ പരിശീലകനായത്. ഐഎസ്എല്‍ ആറാം സീസണില്‍ എഫ്‌സി ഗോവയെ പരിശീലിപ്പിച്ച ലൊബേര സീസണ്‍ അന്ത്യത്തോട് അടുക്കുന്നതിനിടെ ടീമിന് പുറത്താകുകയായിരുന്നു. ക്ലബിനുളളില്‍ അഭ്യന്തര കലഹമാണ് ലൊബേരയ്ക്ക് വിനയായത്.

എന്നാല്‍ തൊട്ടടുത്ത സീസണില്‍ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മുംബൈ സിറ്റി എഫ്‌സിയുടെ പരിശീലകനായ ലൊബേര നിരവധി ഗോവന്‍ സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ചാണ് പകരം വീട്ടിയത്. മുര്‍ത്തദ്ദ ഫാള്‍, ബൗമസ് തുടങ്ങിയ താരങ്ങള്‍ ഇക്കുറി മുംബൈ സിറ്റി എഫ്‌സിയ്ക്കായാണ് കളിക്കുന്നത്.

You Might Also Like