മറ്റൊരു വന്‍ താരത്തെ കൂടി സ്വന്തമാക്കാന്‍ മുംബൈ സിറ്റി
ഓസ്ട്രേലിയന്‍ എ ലീഗില്‍ കളിക്കുന്ന ഇംഗ്ലീഷ് സ്ട്രൈക്കര്‍ ആദം ലെ ഫോണ്‍ഡ്രേയെ സ്വന്തമാക്കാന്‍ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള ഐഎസ്എല്‍ ക്ലബ് മുംബൈ സിറ്റി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ഫോണ്‍ഡ്രേയുമായി സിറ്റി ഗ്രൂപ്പ് കരാര്‍ ഒപ്പിടുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
33 വയസുകാരനായ ഈ താരത്തിന്റെ നിലവിലെ മാര്‍ക്കറ്റ് വാല്യൂ ആറരക്കോടി രൂപയാണ്. 2018ല്‍ സിഡ്നി എഫ്സിയില്‍ എത്തിയ താരം ഇതുവരെ സിഡ്നിക്കായി 59 മത്സരത്തില്‍ നിന്ന് 41 ഗോളുകള്‍ നേടിയിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ സീസണില്‍ 20 മത്സരങ്ങളില്‍ നിന്ന് 17 ഗോള്‍ നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. നിലവില്‍ ഒരു വര്‍ഷം കൂടി സിഡ്നിയുമായി ഫോണ്‍ഡ്രേയ്ക്ക് കരാറുണ്ട്.
ഓസ്ട്രേലിയന്‍ ലീഗിലെ കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഫോണ്‍ട്രേയെ സ്വന്തമാക്കാന്‍ മുംബൈയെ കൂടാതെ മൂന്ന് ഇന്ത്യന്‍ ക്ലബ്ബുകള്‍ കൂടി ശ്രമിച്ചിരുന്നു. എന്നാല്‍ മു്ംബൈ തന്നെ ഇക്കാര്യത്തില്‍ വിജയിക്കുകയായിരുന്നു എന്നാണ് സൂചന.
ഇംഗ്ലീഷ് പ്രീമിയര്‍ ലഗില്‍ കാര്‍ഡിഫ് സിറ്റി, വോള്‍വെര്‍ ഹാംറ്റെണ്‍ വാണ്ടറേര്‍സ്, ബോള്‍ട്ടണ്‍ വാണ്ടറേര്‍സ് തുടങ്ങിയ ക്ലബുകളിലും പന്ത് തട്ടിയിട്ടുളള താരമാണ് ആദം ലെ ഫോണ്‍ട്രേ. 2018 ലെ ഗോള്‍ ബൂട്ട് പോരാട്ടത്തില്‍ റോയ് കൃഷ്ണക്ക് താഴെ താരം രണ്ടാമതായി ഫിനിഷ് ചെയ്തിരുന്നു