പരീക്ഷിക്കപ്പെട്ടവനാണ് നീ, തീയിലൂടെ നടന്നവന്‍, നിന്റെ കണ്ണീര് വെറുതെയാകില്ല!

മുഹമ്മദ് തന്‍സി

വേദനയോടെയല്ലാതെ ഈ ചിത്രത്തെ കണ്ടു നില്‍ക്കാനാവില്ല….

വാപ്പയുടെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു തന്റെ മകന്‍ ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സിയണിഞ്ഞ് ഒന്ന് കാണാന്‍ ..

വാപ്പയുടെ ആഗ്രഹം പോലെ തന്നെ അത് സംഭവിച്ചു…

പക്ഷേ ആ മനം കുളിര്‍ക്കുന്ന കാഴ്ച കാണാന്‍ സിറാജിന്റെ വാപ്പ ഈ ഭൂമിയില്‍ ഉണ്ടായിരുന്നില്ല….

ഇന്ത്യന്‍ ടീമീനോടൊപ്പം ഓസ്‌ട്രേലിയയിലുള്ളപ്പോഴാണ് സിറാജിനെ തേടി ആ ഹൃദയം നുറുങ്ങുന്ന വാര്‍ത്തയെത്തിയത്…

അവസാനമായി ഒന്ന് കാണാന്‍ പോലുമാവാതെ തന്റെ വാപ്പയുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ സിറാജ് ടീമിനൊപ്പം നിന്നു…

പിതാവിനെ നഷ്ടപ്പെട്ട വേദനയുടെ കണ്ണ്‌നീരുണങ്ങും മുമ്പ് തന്നെ ഓസ്‌ട്രേലിയന്‍ കാണികളുടെ വംശീയമായ അധിക്ഷേപവും ഈ ചെറുപ്പക്കാരന്‍ ഏറ്റുവാങ്ങേണ്ടി വന്നു…

എല്ലാം കൊണ്ടും വേദനയുടെയും പരീക്ഷണത്തിന്റെയും നാളുകള്‍…

പക്ഷേ സിറാജ് തികഞ്ഞ അര്‍പ്പണബോധമുള്ളവനായിരുന്നു…

കഠിനാധ്വാനം കൈമുതലായുള്ള ഈ ചെറുപ്പക്കാരന്‍, 38 വര്‍ഷങ്ങളായി ഓസ്‌ട്രേലിയ തോല്‍വിയറിയാതിരുന്ന ഗാബയിലെ പുല്‍മൈതാനങ്ങളില്‍ ചരിത്രം തിരുത്തിക്കുറിച്ചു..

മാച്ചിന്റെ നാലാം ദിവസം അവസാനിക്കാറാവുമ്പോ ഓസ്‌ട്രേലിയയുടെ 5 നിര്‍ണായക വിക്കറ്റുകള്‍ സിറാജിന്റെ പേരിലേക്ക് എഴുതപ്പെട്ടുകഴിഞ്ഞിരുന്നു…

പണ്ട് ഓട്ടോ ഡ്രൈവറായിരുന്ന വാപ്പ നല്‍കുന്ന 80 രൂപ കൊണ്ട് അക്കാദമിയില്‍ പോകും… തിരിച്ചു പോകുമ്പോ എല്ലാവരും പോകുന്നത് വരെ കാത്തു നില്‍ക്കും..

കാരണം അവരൊക്കെ വിലകൂടിയ കാറിലും ബൈക്കിലും പോകുമ്പോ എനിക്കൊരു പഴയ സൈക്കിള്‍ മാത്രമാണുണ്ടായിരുന്നത്..
അന്ന് അപമാന ഭാരം കൊണ്ട് തല കുനിച്ച് നിന്ന സിറാജാണ് ഇന്ന് ഗാബയിലെ ഇന്ത്യന്‍ ടീമിനെ ഡ്രസ്സിംഗ് റൂമിലേക്ക് നയിച്ചത്.. അതും തല ഉയര്‍ത്തിക്കൊണ്ട് തന്നെ…

ദാരിദ്ര്യം കാരണം തന്റെ കഴിവുകളെ കണ്ടം ക്രിക്കറ്റിലേക്ക് മാത്രം കുഴിച്ച് മൂടപ്പെടേണ്ടി വന്ന ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് സിറാജിലൂടെ പുത്തന്‍ പ്രതീക്ഷകള്‍ പുനര്‍ജനിക്കും.. അവരോരുത്തരും നല്ലൊരു നാളേക്കായ് സ്വപ്നം കണ്ടു തുടങ്ങും…

ഇവിടെ നോവായ് നിലകൊള്ളുന്നത് സിറാജിന്റെ പിതാവിന്റെ വിയോഗം മാത്രമാണ്…

തന്റെ മകനെ 120 കോടിയോളം വരുന്ന ഒരു ജനത ഒന്നടങ്കം വാഴ്ത്തുമ്പോളത് കണ്‍കുളിക്കേ കാണാന്‍ മുഹമ്മദ് ഗൈസിന് ഭാഗ്യം ഇല്ലാതെ പോയി…

പക്ഷേ സിറാജ് ഇനി വെട്ടിപ്പിടിക്കുന്ന ഓരോ നാഴികക്കല്ലിലും ഞങ്ങള്‍ സിറാജിന്റെ വാപ്പയെ ഓര്‍മ്മിക്കും.. തന്റെ മകന്റെ കൂടെ നിന്നതിനു, ഇന്ത്യയിലെ ആയിരക്കണക്കിന് യുവത്വത്തെ പുതു സ്വപ്നം കണ്ടു തുടങ്ങാന്‍ പഠിപ്പിച്ചതിന് ഈ ജനത എന്നും താങ്കളോട് കടപ്പെട്ടിരിക്കും…

കടപ്പാട്: സ്‌പോഡ്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like