തിരിച്ചടികളില്‍ തോല്‍വി സമ്മതിക്കാത്ത മനോഭാവം, ചെണ്ടയെന്ന് വിളിച്ചര്‍ ഇപ്പോള്‍ ദുഖിക്കുന്നുണ്ടാകും

സംഗീത് ശേഖര്‍

ഒരു സ്പെഷ്യല്‍ ബൗളര്‍ എന്ന തോന്നല്‍ മിക്കവരിലും ഉണര്‍ത്താതെ തന്നെ മുഹമ്മദ് സിറാജ് അനായാസം ഷാമിയെ പോലൊരു പരിചയ സമ്പന്നനെ റീ പ്ലെസ് ചെയ്യുമ്പോള്‍ പ്രതിഭയോടൊപ്പം തിരിച്ചടികളില്‍ തോല്‍വി സമ്മതിക്കാന്‍ മടി കാട്ടുന്ന മനോഭാവവും ഹാര്‍ഡ് വര്‍ക്കും തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ ഐ.പി.എല്ലില്‍ കൊല്‍ക്കത്തക്കെതിരെയുള്ള ഡ്രീം സ്‌പെല്‍ കൊണ്ട് ആ ഫോര്‍മാറ്റിലെ ചില വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയെങ്കിലും ടി ട്വന്റിയില്‍ ധാരാളം റണ്‍സ് വിട്ടു കൊടുക്കുന്ന ബൗളറെന്ന ഇമേജുമായി നില്‍ക്കുന്ന സിറാജ് പക്ഷെ ഇന്ത്യയിലെ റെഡ് ബോള്‍ ക്രിക്കറ്റില്‍ അത്യാവശ്യം മികച്ചു നില്‍ക്കുന്നൊരു ബൗളര്‍ തന്നെയാണ്.

സിറാജ് തന്റെ കഴിവ് കൊണ്ട് മാത്രം നേടിയെടുത്തതാണീ ടെസ്റ്റ് സ്‌പോട്ട്. വലതു കയ്യനില്‍ നിന്ന് പുറത്തേക്ക് കൊണ്ട് പോകുന്ന പന്തിനൊപ്പം തന്നെയൊരു ബൂമിങ് ഇന്‍ സ്വിങ്ങറും ഇടക്കൊരു സര്‍പ്രൈസ് ബൗണ്‍സറും കൂടെ കൈവശമുള്ള സിറാജ് ഈ ലെവലില്‍ ഒരു മികച്ച കരിയറിന് സാധ്യതയുള്ള ബൗളറാണ് എന്നിരിക്കെയും ബൗളിങ്ങിനെ കാര്യമായി തുണക്കാത്ത ട്രാക്കുകളില്‍ എങ്ങനെ എറിയുന്നു എന്നതാകും നിര്‍ണായകമാവുക. തീര്‍ത്തും ഫ്ളാറ്റ് ആയിപോകാന്‍ ചാന്‍സുള്ള ബൗളര്‍ എന്നത് കൊണ്ട് തന്നെ എത്രയും വേഗം തന്റെ യോര്‍ക്കര്‍ മെച്ചപ്പെടുത്തിയെടുക്കുകയും കൂടുതല്‍ വേരിയേഷനുകള്‍ കൊണ്ട് വരികയും ചെയ്യുന്നത് നന്നായിരിക്കും .

ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ദിവസം തന്നെ മികച്ച തുടക്കമാണ് സിറാജിനു ലഭിച്ചത്. രണ്ടു വിക്കറ്റുകള്‍ കിട്ടിയ പന്തുകളെക്കാള്‍ മികച്ച പന്തുകള്‍ സിറാജ് എറിഞ്ഞിരുന്നു. സിറാജ് കൂടുതല്‍ എഫക്ടീവ് ആകണമെങ്കില്‍ ജസ്പ്രീത് ഭുംറയോടൊപ്പം ന്യു ബോള്‍ ഷെയര്‍ ചെയ്യാന്‍ അനുവദിക്കണം എന്നാണു വ്യക്തിപരമായ അഭിപ്രായം. എന്തായാലും ഷാമി തിരിച്ചെത്തുമ്പോള്‍ ഉമേഷ് യാദവിന് പകരം മൂന്നാം സീമര്‍ സ്‌പോട്ടില്‍ സ്ഥിരമാകാന്‍ സിറാജിന് കഴിയുമെന്ന് തന്നെ കരുതുന്നു.

ബുദ്ധിമുട്ടുള്ള ,വെല്ലുവിളിയുയര്‍ത്തുന്ന ജീവിത സാഹചര്യങ്ങളോട് മല്ലിട്ടു ഉയര്‍ന്നു വരുന്ന നടരാജനെയും സിറാജിനെയും പോലുള്ള ക്രിക്കറ്റര്‍മാര്‍ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമായി മാറുന്നതാണ് കൂടുതല്‍ സന്തോഷം പകരുന്നത്.

ഈ ലെവലില്‍ ലോങ്ങ് റണ്‍ സാധ്യമാകണമെങ്കില്‍ വണ്‍ ഡൈമന്ഷനല്‍ ആയിപോകാതെ വ്യത്യസ്ത ഫോര്‍മാറ്റുകളോട് അഡാപ്റ്റ് ചെയ്തു സ്വയം ഇമ്പ്രൂവ് ആകാതെ രക്ഷയില്ല എന്ന സത്യത്തെ അക്‌സപ്റ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ ഇവര്‍ക്ക് മികച്ച കരിയറുകള്‍ ഉയര്‍ത്താന്‍ കഴിഞ്ഞേക്കും. ടാലന്റും ഹാര്‍ഡ് വര്‍ക്കും ഹൈപ്പിനെ മറികടക്കട്ടെ ..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like