ആ പേസാക്രമണത്തിന് എന്തൊരു വന്യതയായിരുന്നു, നന്ദി ടീം ഇന്ത്യയുടെ പേസ് ബൗളിംഗ് നിര കിവീസിനേക്കാള്‍ ഏറെയൊന്നും അകലെയല്ലെന്ന് തോന്നിപ്പിച്ചതിന്

സംഗീത് ശേഖര്‍
ഈ ടെസ്റ്റിലുടനീളം ഏറ്റവും കൂടുതല്‍ അപകടകാരിയായ തോന്നിച്ച ഇന്ത്യന്‍ ബൗളര്‍ ഷാമിയായിരുന്നു. നിര്‍ഭാഗ്യം കൊണ്ട് മൂന്നാം ദിവസം വിക്കറ്റ് ലഭിക്കാതെ പോയ ഷാമി ഇന്ന് പക്ഷെ ടോപ് ഫോമിലായിരുന്നു .
റോസ് ടെയ് ലറെ ഗില്ലിന്റെ കയ്യിലെത്തിച്ചു കൊണ്ടാണ് തുടക്കം . ഫീല്‍ഡറുടെ എഫര്‍ട്ട് കൂടെ തുല്യ പ്രാധാന്യം നേടിയ ആ വിക്കറ്റിന് ശേഷം മുഹമ്മദ് ഷമി ഷോ ആരംഭിക്കുകയാണ് . ന്യുസിലന്റ് ബാറ്റ്സ്മാന്മാര്‍ക്കു കളിക്കാതെ രക്ഷയില്ലെന്ന രീതിയിലുള്ള പന്തുകള്‍ കൂടുന്നു .
ഷമിയുടെ ബ്രില്യന്‍സ് മുഴുവനും പുറത്തു വരുന്നത് വാട് ലിംഗിനെ സെറ്റപ്പ് ചെയ്തു പുറത്താക്കുന്നയിടത്താണ് . ഓഫ് സ്റ്റമ്പിന് പുറത്തൊരു ബാക്ക് ഓഫ് ലെങ്ത് പന്തില്‍ ബീറ്റനാകുന്ന വാറ്റ് ലിംഗിന് കിട്ടുന്ന അടുത്ത പന്ത് ഓഫ് ആന്‍ഡ് മിഡിലില്‍ പിച്ച് ചെയ്തതിനു ശേഷം ചെറുതായൊന്നു മൂവ് ചെയ്തു സ്റ്റമ്പ് തെറിപ്പിക്കുമ്പോള്‍ വാറ്റ് ലിംഗ് റോങ് ലൈനിലായിരുന്നു കളിച്ചത് . മനോഹരമായ സ്‌ട്രെയിറ്റ് സീം പ്രസന്റേഷന്‍..
ഒരു ബൂമിങ് ഇന്‍ സ്വിങ്ങറില്‍ ഗ്രാന്‍ഡ് ഹോം വീഴുമ്പോള്‍ ഷോര്‍ട്ട് പിച്ച് പന്തുകളുടെ ഒരു ബാരെജ് കൊണ്ട് വില്യംസനെയും ജാമിസനെയും ടെസ്റ്റ് ചെയ്ത ശേഷം ഒരു വെല്‍ ഡയറക്റ്റഡ് ഷോര്‍ട്ട് പിച്ച് പന്തില്‍ ജാമിസനെ വീഴ്ത്തുന്നു.
ഷമിക്ക് അര്‍ഹിച്ച 5 വിക്കറ്റ് നേട്ടം നഷ്ടമായത് നിര്‍ഭാഗ്യകരമായിപ്പോയി. അറ്റ്‌ലീസ്റ്റ് ഒരു ഫാസ്റ്റ് ബൗളര്‍ ഷോര്‍ട്ട് ആണെന്ന് വ്യക്തമായിരുന്നിട്ടും ഇന്ത്യന്‍ പേസ് ബൗളിംഗ് നിര ന്യുസിലാന്റ് ബൗളിംഗ് നിരയില്‍ നിന്നും ഏറെയൊന്നും അകലെയല്ലെന്നു തോന്നിപ്പിച്ചത് ഇഷാന്തിന്റെ മികച്ച പിന്തുണയോടെ ഷമി അഴിച്ചുവിട്ട ആക്രമണത്തിന്റെ ബലത്തിലായിരുന്നു..
മുഹമ്മദ് ഷമി. ടോപ് ക്ലാസ് ബൗളര്‍..ടോപ് ക്ലാസ് എഫര്‍ട്ട്
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍