അയാളെ ടീമിലെടുത്തതിന് ഇന്ത്യന്‍ താരങ്ങള്‍ വരെ എതിര്‍പ്പുയര്‍ത്തിയിരുന്നു, മധുര പ്രതികാരമാണ് ഈ കൊടുങ്കാറ്റ്

വൈശാഖ് രവീന്ദ്രന്‍

217 ഓള്‍ ഔട്ട്!

ഒരു തരത്തിലും ഇന്ത്യക്ക് എളുപ്പമല്ലായിരുന്നു കാര്യങ്ങള്‍. മര്യാദക്ക് അടിക്കുന്ന ബോളുകള്‍ പോലും നനഞ്ഞ ഔട്ട്ഫീല്‍ഡിന്റെ ഓരത്ത് ചെന്ന് ഇളിച്ചോണ്ട് നിന്നിരുന്നു പലപ്പോഴും. സ്പിന്നേഴ്‌സിനെ നേരിടുന്നതില്‍ എപ്പോഴും മികവ് കാട്ടാറുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ കണ്ടിട്ടാവണം 5 ഫാസ്റ്റ് ബൗളേഴ്സിനെ കിവികള്‍ അണിനിരത്തിയത്.

തിരികെ ഇന്നിങ്‌സ് തുടങ്ങിയപ്പോഴും കിവികള്‍ ഡ്രൈവിംഗ് സീറ്റില്‍ തന്നെയായിരുന്നു. ലാതവും കോണ്‍വേയും നന്നായി തന്നെ തുടങ്ങി. 3 ഫാസ്റ്റ് ബൗളേഴ്സും 2 സ്പിന്നേഴ്‌സും എന്ന കോമ്പിനേഷന്‍ ഒരു തരത്തില്‍ ഇന്ത്യയെ ബാധിച്ചു എന്ന് കരുതാം. ബുംറ ആണെങ്കില്‍ ഫോമിലേക്ക് വന്നുമില്ല. ഇശാന്ത് നന്നായി ശ്രമിക്കുന്നുണ്ടെങ്കിലും വിക്കറ്റ് അകന്നു നിന്നു.

ശേഷിക്കുന്നത് കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം മടങ്ങിയെത്തുന്ന മുഹമ്മദ് ഷമി. പക്ഷെ പുള്ളിക്കും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. സിറാജിനെ മാറ്റിനിര്‍ത്തി ഷമിയെ ടീമില്‍ എടുത്തതില്‍ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ അടക്കം എതിര്‍പ്പുമായി മുന്നോട്ട് വന്നു. വലിയൊരു മത്സരത്തിന് തയാറെടുക്കുന്ന ഏതൊരു മനുഷ്യനും സമ്മര്‍ദ്ധത്തിലാകാന്‍ ഇതൊക്കെ തന്നെ ധാരാളം.

പക്ഷെ ഷമിയുടെ ശ്രദ്ധ മുഴുവന്‍ കളിയില്‍ മാത്രമായിരുന്നു എന്ന് മനസിലാക്കാം. വിക്കറ്റ് ഒഴിഞ്ഞു നിന്ന ഇന്നലെയില്‍ നിന്ന് ഇന്നിലേക്ക് എത്തുമ്പോള്‍ അയാള്‍ കൂടുതല്‍ അപകടകാരിയായി. പന്ത് സ്വിങ് ചെയ്ത് ഇരുവശത്തേക്കും പാഞ്ഞു. കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ വശം കെട്ടു. ഒടുവില്‍ 32 റണ്‍സ് ലീഡ് നല്‍കി ന്യൂസിലാന്റ് നിരയെ പുറത്താക്കുമ്പോള്‍ അയാള്‍ 4 വിക്കറ്റുമായി തലയുയര്‍ത്തി നില്‍ക്കുന്നു.

Nb:- ഒരാളെയും ഒരു കാര്യവുമില്ലാതെ വില കുറച്ചു കാണരുത്, പ്രത്യേകിച്ച് ഷാമിയെ പോലെ പലപ്പോഴും കഴിവ് തെളിയിച്ച ബൗളറെ..!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like