തന്റെ ഗ്രാമത്തിന്റെ രക്ഷകനായി മുഹമ്മദ് സലാഹ്, റിയല്‍ ഹീറോയെന്ന ഫുട്‌ബോള്‍ ലോകം

കോവിഡ് 19 വ്യാപനം മൂലം വിറങ്ങലിച്ച് നില്‍ക്കുന്ന തന്റെ ഗ്രാമത്തിന് കൈതാങ്ങായി ഈജിപ്തിന്റെ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ്. ആയിരകണക്കിന് ടണ്‍ അരിയും മറ്റ് ആവശ്യവസ്തുക്കളുമാണ് സലാഹ് തന്റെ ഗ്രാമത്തിലേക്ക് വിതരണത്തിനായി കൈമാറിയത്. വിവിധ ഈജിപ്ഷ്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യുന്നത്.
കൊറോണ വ്യാപിച്ചതോടെ ഈജിപ്ത് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. നിലവില്‍ മുവായിരത്തിലധികം പേര്‍ക്കാണ് കോവിഡ് ബാധയുളളത്. ഇതോടെ രാജ്യം മുഴുവന്‍ ലോക്ഡൗണിലാണ്.
ഇതോടെ ആവശ്യസാദനങ്ങള്‍ക്കായി ജനങ്ങള്‍ നെട്ടോട്ടം ഓടുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇതിനിടെയാണ് ഗ്രാമീണര്‍ക്ക് ആശ്വാസമായി തങ്ങളുടെ പ്രിയപ്പെട്ട ഫുട്‌ബോളറെത്തിയിരിക്കുന്നത്. നിരവധി പേരാണ് സലാഹിനെ പുകഴ്ത്തി ഇതോടെ രംഗത്ത് വന്നിരിക്കുന്നത്. റിയല്‍ ഹീറോയെന്നാണ് സലാഹിനെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ വിശേഷിപ്പിക്കുന്നത്.