പഴയ കൂടാരത്തിലേക്ക് മടങ്ങി മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം

Image 3
FootballISL

മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ താരം മുഹമ്മദ് റഫീഖിനെ ആരാധകര്‍ അത്രപെട്ടെന്നൊന്നും മറക്കില്ല. ബ്ലാസ്റ്റേഴ്‌സില്‍ എത്തും മുമ്പ് ഒരിക്കല്‍ മഞ്ഞപ്പടയ്ക്ക് കണ്ണീര് സമ്മാനിച്ചതാണ് മുഹമ്മദ് റഫീഖ് ആരധകരുടെ ശ്രദ്ധനേടിയത്. 20014ലെ ആദ്യ ഐഎസ്എല്‍ ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ എടികെയ്ക്കായി ഗോള്‍ നേടിയാണ് റഫീഖ് ആരാധകരുടെ നോട്ടപ്പുളളിയായത്.

എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം ബ്ലാസ്റ്റേഴ്‌സിലെത്തിയ റഫീഖിന് പക്ഷെ മഞ്ഞപ്പടയ്ക്ക് പ്രായശ്ചിത്തം ഒന്നും ചെയ്യാനായില്ല. 10 മത്സരം കളിച്ച താരം ഒരു ഗോള്‍ പോലും സ്വന്തമാക്കിയിരുന്നില്ല. ഇതോടെ മുംബൈ എഫ്‌സിയിലേക്ക് താരം കൂടുമാറിയിരുന്നു.

എന്നാല്‍ ഈ സീസണില്‍ മുംബൈ സിറ്റിയില്‍ ആകെ 6 മത്സരങ്ങള്‍ മാത്രമെ റഫീഖിന് കളിക്കാന്‍ ആയിരുന്നുള്ളൂ. ഒരു ഗോള്‍ പോലും താരത്തിന് നേടാനും ആയില്ല.

ഇതോടെ പഴയ തട്ടകമായ ഈസ്റ്റ് ബംഗാളിലേക്ക് തന്നെ തിരിച്ച് പോയിരിക്കുകയാണ് മുഹമ്മദ് റഫീഖ് ഇപ്പോള്‍. മൂന്ന് വര്‍ഷത്തേയ്ക്കാണ് താരവുമായി ഈസ്റ്റ് ബംഗാള്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. യുണറ്റഡ് സ്‌പോര്‍ട്‌സ് ക്ലബില്‍ കരിയര്‍ ആരംഭിച്ച താരം കഴിഞ്ഞ ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് വരെ അണിഞ്ഞിട്ടുണ്ട്.