ചിരിച്ചുകൊണ്ടാണ് അവന്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പടിയിറങ്ങിയത്, ആരെയും വെറുപ്പിക്കാത്ത പച്ചമനുഷ്യന്‍

Image 3
CricketTeam India

ഇസ്മായില്‍ ഇസ്ലു

ആദ്യമായി ഇന്ത്യക്ക് അണ്ടര്‍ 19 ലോകകപ്പ് നേടി കൊടുത്ത ക്യാപ്റ്റന്‍. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫിള്‍ഡര്‍മാരില്‍ പ്രമുഖന്‍

ആദ്യമായി അണ്ടര്‍ 19 ലോകകപ്പ് നേടി കൊടുത്ത ക്യാപ്റ്റന്‍ എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധ നേടുകയും ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടം നേടുകയും ചെയ്തു ഫീല്‍ഡിങ്ങിലൂടെ ഇന്ത്യന്‍ ടീമില്‍ സ്വാധീനം ചെലുത്തിയ വ്യക്തികളില്‍ പ്രമുഖനായിരുന്നു കൈഫ്
വലം കയ്യന്‍ ബാറ്റ്‌സ്മാനായി ടീമിലെത്തിയ കൈഫ് കൂടുതല്‍ അറിയപ്പെട്ടത് അദ്ദേഹത്തിന്റെ ഫീല്ഡിങ് മികവിലൂടെയാണ്
മികച്ച കവര്‍ ഫില്‍ഡിങ്ങും ഡയറക്റ്റ് ത്രോ എറിയാനുള്ള അസാധാരണ മികവും കൊണ്ട് ഇന്ത്യന്‍ ഫീല്ഡിങ് ഇതിഹാസം എന്ന രീതിയിലേക്ക് ശ്രദ്ധ പിടിച്ചുപറ്റാന്‍ തുടങ്ങി

കൈഫിന്റെ ബാറ്റിങ് ഇന്നിംഗ്‌സിലേ ഏറ്റവും വലിയ വഴിത്തിരിവ് 2003 ിമംേലേെ സീരീസിന്റെ ഫൈനലില്‍ മുന്‍ നിര താരങ്ങളെല്ലാം ഔട്ട് ആയി ഇന്ത്യ തോല്‍വി മുന്നില്‍ കണ്ട സമയം യുവരാജ് സിങ് കൈഫ് കൂട്ട് കെട്ടില്‍ പിറന്ന 121 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ്

50ആം ഓവറിലെ മൂന്നാം പന്തില്‍ സഹീര്‍ഖാന്‍ വിജയറണ്‍സ് നേടിയപ്പോള്‍ 87 റണ്‍സുമായി കൈഫ് പുറത്താവത്തെ നിന്നു
2003 ലോകകപ്പില്‍ ലങ്കക്കെതിരെ നാല് ക്യാച്ച് എടുത്ത കൈഫ് ലോക കപ്പില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് എടുക്കുന്ന താരം എന്ന റെക്കോഡിന്ന് അര്‍ഹനായി

2004 ലെ ഇന്ത്യ പാക്ക് മത്സരം ഷോഹൈബ് മാലിക്കിനെ പുറത്താക്കാന്‍ വേണ്ടി ഹേമങ് ബധാനിയെ മറി കടന്ന് കൈഫിന്റെ പറക്കും ക്യാച്ച് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ എന്നെന്നും ഓര്മിക്കപ്പെടുന്ന ക്യാച്ചുകളില്‍ മുന്‍ പന്തിയില്‍ കൈഫിന്റെ പറക്കും ക്യാച്ചും

ആരോടും ദേശ്യപ്പെടാതെ ആരുടെയും വെറുപ്പ് സമ്പാദിക്കാതെ സുന്ദരമായ ചിരി കൊണ്ട് എല്ലാവരെയും തന്നിലേക്ക് അടുപ്പിച്ച കളിക്കാരന്‍ മാത്രമല്ല പച്ചയായ മനുഷ്യന്‍ കൂടിയായിരുന്നു മുഹമ്മദ് കൈഫ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍