പുതിയ ടീമില്‍ ചേര്‍ന്ന് മുഹമ്മദ് ആമിര്‍, ഉറ്റുനോക്കി പാകിസ്ഥാന്‍

Image 3
CricketTeam India

പാകിസ്ഥാന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച സൂപ്പര്‍ താരം മുഹമ്മദ് ആമിര്‍ തന്റെ വഴി തന്റെ ഇനിയുളള വഴി ഫ്രാഞ്ചസി ക്രിക്കറ്റാണെന്ന് വ്യക്തമാക്കുന്ന നീക്കമാണ് നടത്തുന്നത്. ഇതോടെ ഈ സീസണില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ആമിര്‍.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് ട്രിഡന്റ്‌സിന് വേണ്ടിയാണ് ആമിര്‍ ഈ സീസണില്‍ കളിയ്ക്കുക. ഓഗസ്റ്റ് മാസത്തില്‍ സെയിന്റ് കിറ്റ്‌സ് & നെവിസില്‍ ആണ് ടൂര്‍ണ്ണമെന്റ് നടക്കുക.

കഴിഞ്ഞ ഡിസംബറില്‍ പാക്കിസ്ഥാന്‍ മാനേജ്‌മെന്റുമായി തെറ്റി പിരിഞ്ഞ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് താരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ മാനേജ്‌മെന്റ് മാറുകയാണെങ്കില്‍ മടങ്ങി വരവിന് താന്‍ തയ്യാറാണെന്ന് നിലയിലേക്ക് താരം നിലപാട് മാറ്റിയിരുന്നു.

അതിനിടെ യുകെ പൗരത്വം സ്വന്തമാക്കാനുളള നീക്കവും ആമിര്‍ നടത്തുന്നുണ്ട്. യുകെ പൗരത്വം സ്വന്തമാക്കാനായാല്‍ ഐപിഎല്‍ അടക്കമുളള ടൂര്‍ണമെന്റുകളുടെ ഭാഗമാകാമെന്നാണ് മുഹമ്മദ് ആമിര്‍ കണക്കുകൂട്ടുന്നത്.