അവന്റെ ധൈര്യം, ആത്മാഭിമാനം, സൂര്യപ്രകാശത്തേക്കാള്‍ തിളക്കമുണ്ടതിന്, എന്നും ഓര്‍ക്കുമത്

Image 3
CricketTeam India

ശ്രീജിത്ത് പരിപ്പായി

മൂന്നാം ടെസ്റ്റില്‍ സിറാജ്, ഭുംറ എന്നിവരെ കാണികള്‍ വംശീയ അധിക്ഷേപം നടത്തി എന്നാരോപിച്ചു കുറച്ചു നേരം കളിനിര്‍ത്തി വച്ചിരുന്നല്ലോ. കളി തടസപ്പെടുത്തികൊണ്ട് അതു വന്നു റിപ്പോര്‍ട് ചെയ്യാനും ആക്ഷന്‍ എടുക്കാന്‍ അമ്പയര്മാരോട് നിഷ്‌കര്ഷിക്കാനും തയ്യാറായതില്‍ സിറാജ് കാണിച്ച ധൈര്യം വളരെ പ്രശംസനീയം ആണെന്ന് എനിക്ക് മാത്രമാണോ തോന്നുന്നതു.
രണ്ടു കാര്യങ്ങള്‍ ആണ്,

ഒന്നു, ഇത്തരം വിഷയങ്ങളില്‍ ലോകം എത്ര കണ്ടു മുന്നോട്ടു പോയി എന്നാലും വിക്ടിമിനു മുന്നോട്ടു വരാന്‍ ഒരു ജാള്യത ഉണ്ടാവും. പ്രിത്യേകിച്ചു സ്‌പോര്‍ട്‌സ് പോലെ വളരെ മസ്‌ക്കുലിന്‍ identity നിലനിര്‍ത്തുന്ന സ്ഥലങ്ങളില്‍. ഇങ്ങനെ verbal abuse ഒക്കെ റിപ്പോര്‍ട് ചെയ്താല്‍ ഉണ്ടായേക്കാവുന്ന embarrassment scenario നമുക്കൊക്കെ ഊഹിക്കാം അല്ലോ. ഇന്ത്യന്‍ ടീമില്‍ അങ്ങനെ നടക്കുന്നു എന്നല്ല ഞാന്‍ പറയുന്നത്. പക്ഷെ അങ്ങനെ ഒരു ടോക്‌സിക് അവസ്ഥ സ്‌പോര്‍ട്‌സില്‍ ഉണ്ടെന്നു ഉറപ്പാണ്.

രണ്ടു, സിരാജിന്റെ ആദ്യത്തെ ടൂര്‍ ആണ്, രണ്ടാമത്തെ കളിയും. അത്തരം ഒരു സാഹചര്യത്തില്‍ എന്നെ കാണികള്‍ offend ചെയ്തു എന്ന് പറഞ്ഞു മുന്നോട്ടു വരാനും ഇഷ്യൂ ഉണ്ടാക്കാനും ഒരു സവിശേഷ ധൈര്യവും, ആത്മാഭിമാന ബോധവും വേണമെന്ന് എനിക്ക് തോന്നുന്നു. അതു കാണിച്ചതില്‍ സിറാജ് പ്രിത്യേക പ്രശംസ അര്ഹിക്കുന്നുണ്ട്. He didn’t silently tolerate the abuses at him. He came forward and pointed fingers. That I think is a commendable braveness from him considering he has not cemented his position in the team.

നിങ്ങള്‍ക്ക് എന്തു തോന്നുന്നു?.

മറ്റൊന്ന് കൂടി ഞാന്‍ ചിന്തിച്ചു, ഇന്ന് സിറാജ് ഇതു ചൂണ്ടി കാണിച്ചപ്പോള്‍ പിന്തുണക്കാനും ആക്ഷന്‍ എടുക്കാനും ICC, CA, BCCI എന്നിവരും പൊതു ജനവും ഉണ്ടായിരുന്നു. ഒരു 80കളില്‍ ഒക്കെ ഇതാവുമായിരുന്നോ സ്ഥിതി. സത്യത്തില്‍ നമുക്കറിയില്ല കാരണം അന്ന് ഫസ്റ്റ് ടൂര്‍ കളിക്കുന്ന ഒരു സിറാജിനു ഇങ്ങനെ ഒരു അനുഭവം ഉണ്ടായാല്‍ അയാള്‍ അതു ശ്രദ്ധയില്‍ പെടുത്തുക കൂടിയില്ല മിണ്ടാതെ സഹിച്ചേനെ. Because nobody would have cared.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്