ഐപിഎല്ലിന് മുമ്പേ ഇന്ത്യയെ പിടിച്ച് കുലുക്കി ധോണി, ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിച്ചു
ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ സ്തബ്ധരാക്കി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി വിരമിച്ചു. ഇത്രയും കാലം നല്‍കിയ പിന്തുണക്കും സ്‌നേഹത്തിനും നന്ദി, ഇന്ന് 07.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം. എന്നാണ് ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് മാത്രമാകും 39കാരനായ ധോണി വിരമിക്കുകയെന്നാണ് സൂചന. ഐപിഎല്‍ പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനായി ധോണി ചെന്നൈയിലെത്തിയിരുന്നു.
https://www.instagram.com/tv/CD6ZQn1lGBi/?utm_source=ig_embed
കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റശേഷം ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാതിരുന്ന ധോണിയുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വങ്ങള്‍ക്കാണ് ഇപ്പോള്‍ വിരമാമായിരിക്കുന്നത്.
2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച ധോണി ഐസിസിയുടെ ഈ മൂന്ന് കിരീടങ്ങളും നേടിയിട്ടുള്ള ഒരേയൊരു നായകനാണ്.