വിരമിച്ച രാത്രി മുഴുവന്‍ ഇന്ത്യയുടെ ജെഴ്സിയും കെട്ടിപിടിച്ച് ധോണി കരഞ്ഞു, അശ്വിന്റെ വെളിപ്പെടുത്തല്‍
സ്വാതന്ത്ര ദിന രാത്രി ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ മൊത്തം ഞെട്ടിച്ച് കൊണ്ടാണ് മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റനുമായ എംഎസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ധോണിയ്ക്കൊപ്പം മധ്യനിര താരവും ചെന്നൈ സൂപ്പര്‍ കിംഗ്സിലെ സഹതാരവുമായ സുരേഷ് റെയ്നയും പാഡഴിച്ചു.
അതിനു പിന്നാലെ തങ്ങള്‍ വിരമിക്കാന്‍ തീരുമാനിച്ചത് എങ്ങനെയെന്ന് റെയ്ന വിരമിച്ചിരുന്നു. തങ്ങള്‍ കെട്ടിപ്പിടിച്ച് കരഞ്ഞു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. എന്നാല്‍ ടെസ്റ്റില്‍ നിന്നും ധോണി വിരമിച്ച രാത്രിയും സമാനമായ സംഭവമുണ്ടായതായി വെളിപ്പെടുത്തി ഇന്ത്യന്‍ താരം രവിചന്ദ്ര അശ്വിന് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിന് ഇക്കാര്യം പറഞ്ഞത്.
‘2014ല്‍ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് ഞാന്‍ ഓര്‍ക്കുന്നു. മെല്‍ബണ്‍ മത്സരം കൈവിടാതിരിക്കാന്‍ ഞാന്‍ അദ്ദേഹത്തിനൊപ്പം ബാറ്റ് ചെയ്യുകയാണ്. പക്ഷേ, നമ്മള് പരാജയപ്പെട്ടു. ഒരു സ്റ്റമ്പ് ഊരിയെടുത്ത് അദ്ദേഹം പോയി. അപ്പോഴാണ് വിരമിച്ചെന്ന് അദ്ദേഹം പറയുന്നത്. അത് അദ്ദേഹത്തെ സംബന്ധിച്ച് വളരെ വൈകാരികമായ ഒരു സംഭവമായിരുന്നു. അന്ന് വൈകുന്നേരം ഞാനും സുരേഷ് റെയ്നയും ഇഷാന്ത് ശര്‍മയും ധോണിയുടെ മുറിയില്‍ ഇരിക്കുകയാണ്. അപ്പോഴും അദ്ദേഹം ആ ജഴ്സി അഴിച്ചിരുന്നില്ല. രാത്രി മുഴുവന്‍ അദ്ദേഹം ആ ജഴ്സി അണിഞ്ഞ് ഇരുന്ന് അദ്ദേഹം കൊച്ചുകുട്ടിയെ പോലും പൊട്ടികരഞ്ഞു’ അശ്വിന് പറയുന്നു.
2014ല്‍ ഓസീസ് പര്യടനത്തിനിടെയായിരുന്നു ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചത്. മെല്‍ബണ്‍ ടെസ്റ്റ് പരാജയപ്പെട്ടതിനു ശേഷം അപ്രതീക്ഷിതമായായിരുന്നു പ്രഖ്യാപനം.