ദശാബദത്തിലെ ലോകടീമിന്റെ നായകനായി ധോണിയും കോഹ്ലിയും, ചരിത്ര നേട്ടം

ഐസിസിയുടെ ഈ ദശാബ്ദത്തില ഏകദിന, ട്വന്റി 20 ടീമുകളുടെ നായകനായി മഹേന്ദ്ര സിംഗ് ധോണിയെ തിരഞ്ഞെടുത്തു. നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ മൂന്ന് ഫോര്‍മ്മാറ്റിലും ഇടംപിടിച്ചു. ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ കോഹ് ലിയാണ്.

രോഹിത്ത് ശര്‍മ്മ, ഡേവിഡ് വാര്‍ണര്‍, എ ബി ഡീവില്ലേഴ്സ്, ബെന്‍ സ്റ്റോക്സ്, മിച്ചല്‍ സ്റ്റാര്‍ക്, ട്രെന്‍ഡ് ബോള്‍ട്ട്, ഇമ്രാന്‍ താഹിര്‍, ലസിത് മലിംഗ, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരാണ് പതിറ്റാണ്ടിലെ ഐസിസി ഏകദിന ടീമില്‍ ഇടംപിടിച്ച മറ്റു താരങ്ങള്‍.

പതിറ്റാണ്ടുകളുടെ ഐസിസി ട്വന്റി 20 ടീമില്‍ എംഎസ് ധോണി, വിരാട് കോഹ് ലി, രോഹിത് ശര്‍മ്മ എന്നിവര്‍ക്ക് പുറമേ ജസ്പ്രീത് ബൂമ്രയും ഇന്ത്യയില്‍ നിന്ന് ഇടംപിടിച്ചു.

ക്രിസ് ഗെയ്ല്‍, ആരോണ്‍ ഫിച്ച്, എ ബി ഡീവില്ലേഴ്സ്, ഗ്ലിന്‍ മാക്സ്വെല്‍, കീറോണ്‍ പൊള്ളാര്‍ഡ്, റാഷിദ് ഖാന്‍, ലസിത് മലിംഗ എന്നിവരാണ് ട്വന്റി 20 ടീമില്‍ ഇടംപിടിച്ച മറ്റു താരങ്ങള്‍. ടെസ്റ്റ് ഉള്‍പ്പെടെ മൂന്ന് പതിപ്പിലും പതിറ്റാണ്ടിലെ ഐസിസി ടീമില്‍ ഇടംപിടിച്ച ഒരേ ഒരു ഇന്ത്യന്‍ താരം വിരാട് കോഹ് ലിയാണ്.

You Might Also Like