ധോണി ഇനിയൊരു 5 കൊല്ലം കൂടി കളിച്ചാലും അത്ഭുതപ്പെടാനില്ല, അവന്‍ മനസ്സിലാക്കിയ പോലെ ക്രിക്കറ്റിനെ ആരും മനസ്സിലാക്കിയിട്ടില്ല

കൃപാല്‍ ഭാസ്‌ക്കര്‍

ധോണി ഇനിയൊരു 5 കൊല്ലം കൂടി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിച്ചാലും അത്ഭുതപ്പെടാനില്ല എന്നാണ് എന്റെ ഒരിത്, തന്റെ ബാറ്റിംഗ് ദൗര്‍ബല്യം പോലും കവര്‍ ചെയ്യുന്ന ഒരു ബാറ്റിംഗ് ലൈന്‍ അപ്പ്.

ഏവര്‍ക്കും കൃത്യമായി ഡിഫൈന്‍ ചെയ്ത റോളുകള്‍, ഐ പി എല്ലില്‍ തന്നെ നമ്പര്‍ 3 പൊസിഷനില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആയ റെയ്‌നയെ നാലാമത് ഇറക്കി, മോയിന്‍ അലിയെ പ്രെമോട്ട് ചെയ്യുന്നു. മോയിന്‍ അലിയെ ലോകത്ത് ഏതെങ്കിലും ടീം ഇത്രയും എഫിഷ്യന്റ് ആയി യൂസ് ചെയ്തത് ആയി അറിയില്ല.

ചുമ്മാ നിരക്കുന്നതല്ല പോയി accelerate ചെയ്യുക എന്ന് പറഞ്ഞു തന്നെ ആണ് ഇറക്കുന്നത്, കിടിലം ആയി പുള്ളി ആ റോള്‍ നിര്‍വഹിച്ചു പോരുന്നു, ഗയ്ക്ക്വാദ്, റായുഡുവിനെ ഒക്കെ ബാക്ക് ചെയ്യുന്നു, സൂപ്പര്‍ ഹ്യൂമന്‍സ് പോലെയാണ് അവര്‍ റിസള്‍ട്ട് തന്നത്.

ധോണിയുടെ കീഴില്‍ കളിക്കുമ്പോള്‍ ഓര്‍ഡിനറി കളിക്കാര്‍ പോലും സൂപ്പര്‍ ഹ്യൂമന്‍സ് ആവുന്നതായി തോന്നിയിട്ടുണ്ട്, കാരണം ധോണി വെറുതെ ഇറക്കുന്നത് അല്ല അവരെ ഫീല്‍ഡിലേക്ക് ഓരോരുത്തരുടെ റോളും കൃത്യമായി ഡിഫൈന്‍ ചെയ്താണ് അയക്കുന്നത്, പിന്നെ ഓരോ പന്ത് ബോള്‍ ചെയ്യുമ്പോഴും ധോണിക്ക് അതില്‍ സ്വാധീനമുണ്ട്..

ധോണി മനസ്സിലാക്കിയ പോലെ ക്രിക്കറ്റിനെ ആരും മനസ്സിലാക്കിയിട്ടില്ല എന്ന് തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം, മാച്ച് റീഡിങ് ഒക്കെ അവിശ്വസനീയമാണ്..

Such a Legend

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like