ധോണി ഹേറ്റേഴ്‌സ് മണ്ണുവാരി തിന്നേണ്ടിവരും!, നുണകളുടെ കൊട്ടാരം ഉണ്ടാക്കിയതിന്

രാജ് എസ്‌കെ

വിമര്‍ശകര്‍ ചെന്നൈ quota ഉപയോഗിച്ച് ധോണി അന്യായമായി ടീമില്‍ എത്തിച്ചു എന്ന് പറഞ്ഞ അശ്വിന്‍ കുംബ്ലേക്ക് ശേഷം ഇന്ത്യ കണ്ട എറ്റവും മികച്ച സ്പിന്നര്‍ ആയിട്ടും ജഡേജ കപിലിനു ശേഷം ഇന്ത്യക്ക് ലഭിച്ച തികഞ്ഞൊരു all റൗണ്ടര്‍ ആയിട്ടും ഇപ്പോളും ടീമില്‍ തുടരുന്നു.

സേവാഗിനെ ഒഴിവാക്കാന്‍ വേണ്ടി ശ്രീലങ്കക്കെതിരെയുള്ള സീരിസില്‍ 5 മത്സരത്തില്‍ നിന്നും 20 റണ്‍സ് എടുത്ത രോഹിതിനെ ധോണി ഓപ്പണര്‍ ആയി പ്രൊമോട്ട് ചെയ്തു എന്ന വിമര്‍ശനത്തിന് 7-8 കൊല്ലം പഴക്കം ഉണ്ട്, ആ രോഹിത് ഇന്ന് white ബൗള്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളായി എത്തി നിക്കുന്നു.

ധോണി വിരമിക്കുകയെ വേണ്ടൂ replacement റെഡിയാണ് എന്നു പറഞ്ഞവര്‍ക്ക് white ബോള്‍ ക്രിക്കറ്റില്‍ പാര്‍ട്ട് ടൈം വിക്കറ്റ് കീപ്പറായ രാഹുലിനെ ആശ്രയിക്കേണ്ട അവസ്ഥയിലേക്കെത്തിയിരിക്കുന്നു, ടെസ്റ്റില്‍ ബാറ്റിംഗ് വേണമെങ്കില്‍ പന്തിനേയും കീപ്പിങ് വേണമെങ്കില്‍ സാഹയെയും ഇറക്കണമെന്ന പ്രതിസന്ധി വേറെയും.

ധോണിയെക്കാള്‍ മികച്ച ക്യാപ്റ്റന്‍മാര്‍ ഒരുപാടുണ്ടെന്ന് പറഞ്ഞവര്‍ ബിസിസിഐയുടെ ഷെല്‍ഫിലെ 4 icc ട്രോഫികളില്‍ മൂന്നും ധോനിയുടെ ക്യാപ്റ്റന്‍സിയിലുള്ളതാണെന്ന കാര്യം മറക്കാനേ നിവര്‍ത്തിയുള്ളൂ. അതില്‍ 2007ലേതു ഒരുകൂട്ടം യുവാക്കളുടെ ടീം ആണെങ്കില്‍ 2011 ലേതു ഒരു കൂട്ടം സീനിയര്‍സിന്റെ ടീമും 13ലേതു പുതിയൊരു ജനറേഷന്റെ ടീമുമാണ്.വിമര്‍ശകര്‍ പറയുന്നത് പോലെ കര്‍മ തന്നെയാണ്, പക്ഷെ അത് തിരിഞ്ഞത് ധോണിക്കെതിരെയായിരുന്നില്ലെന്ന് മാത്രം

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like