ടീം ഇന്ത്യയില്‍ കെട്ടുകഥകള്‍ യാഥാര്‍ത്യമാക്കാന്‍ പിറന്നവനായിരുന്നു അവന്‍

Image 3
CricketTeam India

ജയറാം ഗോപിനാഥന്‍

‘Powerful people comes from Powerful places’.

മുംബൈക്കാരും, ഡല്‍ഹിക്കാരും, കൊല്‍ക്കത്തക്കാരുമൊക്കെ അടക്കി ഭരിച്ചിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ഭൂമിക, ഒരു സാധാരണക്കാരനായ യുവാവിന് സ്വപ്നങ്ങള്‍ കൊണ്ടുപോലും സ്പര്‍ശിക്കാവുന്നതിലപ്പുറമായിരുന്നു ആയതിനാല്‍, ചരിത്രത്തിന് ഒരു തിരുത്തല്‍ അനിവാര്യമായിരുന്നു .

2005 ഏപ്രില്‍ 5, വിശാഖപട്ടണം. ഇന്ത്യ പാകിസ്ഥാന്‍ രണ്ടാം ഏകദിനം. മുഹമ്മദ് യൂസഫിന്റെ നേരിട്ടുള്ളയേറില്‍ സാക്ഷല്‍ സച്ചിന്‍ ടെന്‍ടുല്‍ക്കര്‍ റണ്‍ ഔട്ട് ആകുമ്പോള്‍, Team India was on high alert. വിധിയുടെ നിയോഗത്താല്‍ അന്ന് രണ്ട് കാര്യങ്ങള്‍ സംഭവിച്ചു…

ഒന്നാമത്തേത്, ദാദയുടെ ഒരു historic call. നീളമുടിക്കാരനായ ഒരു പയ്യന്‍ സച്ചിന് പകരം അന്ന് ബാറ്റിങ് ക്രീസിലേക്ക് നടന്ന് കയറി.

രണ്ടാമത്തേത്, ഒരു power packed ഇന്നിങ്‌സ്. 123 പന്തില്‍ 148 റണ്‍സ് നേടി പാക് ബൗളിംഗ് നിരയെ തച്ചു തകര്‍ത്തു കൊണ്ട്, ഇന്ത്യന്‍ ക്രിക്കറ്റ് ഭൂഖണ്ഡത്തിലെ ഒട്ടും പവര്‍ഫുള്‍ അല്ലാത്ത റാഞ്ചി എന്ന സ്ഥലത്ത് നിന്ന്, ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്കുള്ള ആ നീളം മുടിക്കാരന്‍ പയ്യന്റെ യാത്രയ്ക്കു അന്ന് തുടക്കം കുറിയ്ക്കപ്പെട്ടു.
അവന്റെ യാത്ര ചരിത്രത്തെ തിരുത്തി എഴുതിക്കൊണ്ടായിരുന്നു. അതെ…

‘Powerful People makes places Powerful’.

2007 ഏകദിന ലോകകപ്പിന്, ടീം ഇന്ത്യ വിന്‍ഡീസ് മണ്ണില്‍ ഇറങ്ങുമ്പോള്‍, അവനിലുള്ള നമ്മുടെ പ്രതീക്ഷ അത്രമേല്‍ വലുതായിരുന്നു. പക്ഷെ അവന് ഒന്നും ചെയ്യാനായില്ല. ടീം ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്. അവന്റെ കോലം കത്തിയ്ക്കപ്പെട്ടു.. വീട് ആക്രമിക്കപെട്ടു…

കഷ്ടം.. അപ്പോള്‍ നിങ്ങളുടെ ഹീറോ തോറ്റു പോയി എന്നാണോ? അവന് ഒന്നും ചെയ്യാനായില്ലേ??

കഷ്ടപെട്ട് ഇതിഹാസം രചിക്കാന്‍ ആവില്ലല്ലോ.. ഇതിഹാസതിന്റെ ബ്ലൂ പ്രിന്റ് എടുത്തുവെയ്ക്കാനും ആവില്ല…. അതിന് ഒരു തീപ്പൊരി വേണം…
നാല് മാസങ്ങള്‍ക്കിപ്പുറം, പ്രഥമ T20 ലോക കപ്പ്…. സച്ചിനും, ഗാംഗുലിയും, ദ്രാവിഡും അടങ്ങിയ ഇതിഹാസങ്ങള്‍ സ്വയം മാറിനിന്നപ്പോള്‍.. നിയോഗം പോലെ അവന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക്…

മുറിവേറ്റ സിംഹത്തിന്റെ ശ്വാസം, ഗര്‍ജ്‌നത്തെക്കാള്‍ ഭയാനകമായിരുന്നു… ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ.. വമ്പന്‍മാരെയെല്ലാം തച്ചു തകര്‍ത്ത് ടീം ഇന്ത്യ ഫൈനലിലേക്ക്. ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്ത് ലോകം കിരീടം… മാസങ്ങള്‍ക്ക് മുന്‍പ് തലകുനിച്ചു വിന്‍ഡീസില്‍ നിന്നും വന്നവന്‍.. തലഉയര്‍ത്തി പിടിച്ചു നാട്ടിലേക്ക് . കൈയ്യില്‍ ലോക കിരീടവും..
അത് ഒരു തുടക്കം മാത്രമായിരിന്നു… നാട് ഭരിക്കാന്‍ വന്നവന് താന്‍ ആരാണെന്നു എല്ലാരേയും അറിയിക്കണമായിരുന്നു..

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദിന ലോകകപ്പ് കിരീടം.. ടെസ്റ്റ് റാങ്കില്‍ ഒന്നാം സ്ഥാനം.. ചാമ്പ്യന്‍സ് ട്രോഫി കിരീടം…
‘മഹേന്ദ്ര സിംഗ് ധോണി’

‘അവന്‍ കെട്ടുകഥകളെ യാഥാര്‍ഥ്യമാക്കാന്‍ പിറന്നവനായിരുന്നു’

2019 ജൂലൈ 9, ഇന്ത്യ ന്യൂസ് ലാന്‍ഡ് വേള്‍ഡ് കപ്പ് സെമി… ഷോര്‍ട് ഫൈന്‍ ലെഗ്ഗില്‍ നിന്നും മാര്‍ട്ടിന്‍ ഗുപ്തിലിന്റെ നേരിട്ടുള്ള ഏറ് നമ്മുടെ ഹൃദയം
പിളര്‍ക്കുമ്പോള്‍.. അവന്റെ ബാറ്റും, ക്രീസിന്റെ വെള്ളവരയ്ക്കുമിടയില്‍ ‘രണ്ട് ഇഞ്ച് ‘ ദൂരം പിന്നെയും ബാക്കിയുണ്ടായിരുന്നു..

‘അലകള്‍ കാത്തിരിക്കുന്നത് തീരത്തെ പുല്‍കാനാണ്. സൂര്യന്‍ കാത്തിരിക്കുന്നത് ആഴിയില്‍ അസ്തമിക്കാനാണ്’. അതുപോലെ നമ്മുക്കും കാത്തിരിയ്ക്കാം, ധോണി ബാക്കി വെച്ചിട്ട് പോയ ആ രണ്ട് ഇഞ്ച് ദൂരം ഓടി കടന്ന്, കോഹ്ലിയും, രോഹിത്തും, ബുമ്രയുമൊക്കെ നമ്മുക്കായി വീണ്ടുമോരു ലോക കിരീടം കൊണ്ട് വരുന്ന നല്ല നാളിനായി.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍