ധോണിയെ തേടി അടുത്ത സന്തോഷവാര്‍ത്തകൂടി, ഇത് വ്യക്തിപരം

ഐപിഎല്‍ കിരീട നേട്ടത്തിന്റെ ആവേശം വിട്ടൊഴിയും മുമ്പെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എംഎസ് ധോണിയുടെ ജീവിതത്തില്‍ മറ്റൊരു സുപ്രധാന അധ്യായം കൂടി. ധോണി രണ്ടാമതും അച്ഛനാകാന്‍ ഒരുങ്ങുകയാണെന്നതാണ് ആ സന്തോഷ വാര്‍ത്ത.

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം എംഎസ് ധോണിയുടെ ഭാര്യ സാക്ഷി ധോണി നിലവില്‍ ഗര്‍ഭിണിയാണ്. ഇതോടെ സിവറയ്‌ക്കൊരും അനിയനൊ അനിയത്തിയോ ഉടന്‍ തന്നെ രംഗപ്രവേശനം ചെയ്‌തേക്കും.

അതെസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. നിരവധി ട്വീറ്റുകള്‍ റെയ്‌നയുടെ ഭാര്യ പ്രിയങ്ക റായെ ഉദ്ദരിച്ച് ഇക്കാര്യത്തില്‍ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.

നേരത്തെ ഐപിഎല്‍ ഫൈനലിന് ശേഷം ധോണിയ്‌ക്കൊപ്പം സാക്ഷിയും സിവയും ഗ്രൗണ്ടിലെത്തിയിരുന്നു. ചെന്നൈ താരങ്ങളുടെ മുഴുവന്‍ ഭാര്യമാരും കുട്ടികളുമെല്ലാം മൈതാനത്ത് കളിച്ചുല്ലസിച്ചത് ആരാധകര്‍ക്ക് വേറിട്ട കാഴ്ച്ചയായിരുന്നു.

അതെസമയം ധോണി ചില തിരക്കേറിയ ഷെഡ്യൂളുകളാണ് ഇനി വരാനുളളത്. ഐപിഎല്ലിന് ശേഷം യുഎഇയില്‍ തുടരുന്ന ധോണി ടി20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ മെന്ററാണ്. അതിന് ശേഷം മെഗാലേലത്തിനായി ടീമിനെ തെരഞ്ഞെടുക്കാനും ചെന്നൈ ധോണിയെ തന്നെയാണ് ആശ്രയിക്കുന്നത്. വെറും ആറുമാസത്തിനകം ആണ് അടുത്ത ഐപിഎല്‍ നടക്കുന്നത്.

You Might Also Like