ഐപിഎല്‍ കളിക്കാന്‍ വീണ്ടും പൂജാര, ധോണി ആ ഭൗത്യം ഏറ്റെടുത്തു

ഐപിഎല്‍ 14ാം സീസണില്‍ കളിക്കാന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാരയുമുണ്ടാകും. ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ‘ഒതുക്കപ്പെട്ട’ പുജാര ആറ് വര്‍ഷത്തിന് ശേഷമാണ് ഐപിഎല്ലില്‍ ബാറ്റേന്താന്‍ വരുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആണ് ചേതേശ്വര്‍ പൂജാരയെ സ്വന്തമാക്കിയത്.

അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് പൂജാരയെ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിലെത്തിച്ചത്. നേരത്തെ ആര്‍സിബി, പഞ്ചാബ്, കെകെആര്‍ ടീമുകളുടെ ഭാഗമായിട്ടുള്ള പുജാര 2014ലാണ് അവസാനമായി ഐപിഎല്‍ കളിച്ചത്.

നേരത്തെ ഐപിഎല്‍ കളിക്കണമെന്ന ആഗ്രഹം പൂജാര പ്രകടിപ്പിച്ചിരുന്നു. ആരെങ്കിലും അവസരം തന്നാല്‍ തിളങ്ങാനാവുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

30 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 20.53 ശരാശരിയില്‍ 390 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഒരു തവണ അര്‍ധ സെഞ്ച്വറി നേടാനും പുജാരയ്ക്കായി. ടോപ് ഓഡര്‍ ബാറ്റ്സ്മാനായ പുജാരയെ സിഎസ്‌കെ പ്ലേയിങ് 11വനിലേക്ക് പരിഗണിക്കുമോയെന്ന് കണ്ടറിയണം.

2010ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയാണ് പുജാര ഐപിഎല്ലിലേക്കെത്തിയത്. പിന്നീട് ആര്‍സിബിയിലേക്ക് അദ്ദേഹം കൂടുമാറി. 2011-13വരെ ആര്‍സിബിക്കൊപ്പം തുടര്‍ന്ന പുജാര 2014ല്‍ കിങ്സ് ഇലവന്‍ പഞ്ചാബിലെത്തി (പഞ്ചാബ് കിങ്സ്). ആ സീസണിന് ശേഷം ഇപ്പോഴാണ് മറ്റൊരു അവസരം പുജാരയ്ക്ക് ലഭിക്കുന്നത്.

ഇതിനോടകം മൂന്ന് താരങ്ങളെയാണ് സിഎസ്‌കെ സ്വന്തമാക്കിയത്. കൃഷ്ണപ്പ ഗൗതത്തെ 9.25 കോടിക്കും മോയിന്‍ അലിയെ 7 കോടി രൂപയ്ക്കുമാണ് സിഎസ്‌കെ സ്വന്തമാക്കിയത്.

You Might Also Like