രഹാനെ എന്തൊരു മനുഷ്യനാണ്, ധോണിയുടെ സ്വാധീനമാണ് രോഹിത്ത് ടീം ഇന്ത്യയില്‍ ചെലുത്തുന്നത്

Image 3
CricketTeam India

അഹ്‌റാന്‍ ലാല്‍

ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്ന് ഓര്‍മ്മിപ്പിക്കുന്നത് മിക്കപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ്…ഒരാളുടെ മാത്രം മികച്ച പെര്‍ഫോമന്‍സ് കൊണ്ട് ഫലം പാടേ മാറിമറിയാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സാധ്യത നന്നേ കുറവാണ്….

ഷെയര്‍ഡ് റെസ്‌പോണ്‍സിബിലിറ്റി എന്നതിന്റെ പ്രാധാന്യം അടിവരയിട്ടുറപ്പിക്കുന്ന ഒരു സീരിസാണ് നാളത്തോട് കൂടി അവസാനിക്കാന്‍ പോകുന്നത്..സമീപകാലത്തോ അല്ലെങ്കില്‍ മുന്‍പെപ്പോഴെങ്കിലുമോ ഇത്രയും ലിമിറ്റഡ് റിസോഴ്‌സ് മാത്രം കയ്യിലുള്ള ഒരു ഇന്ത്യന്‍ ടീം ഉണ്ടായിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല..

ക്വാളിറ്റിയില്‍ ഒട്ടും പിന്നിലല്ലാത്ത സ്റ്റാര്‍ക്കിനെ പോലെ സ്മിത്തിനെ പോലെ വാര്‍ണറെ പോലെ പ്രതിഭയുടെ ധാരാളിത്തം തിങ്ങിനില്‍ക്കുന്ന മികച്ച ഒരു ഓസ്‌ട്രേലിയന്‍ ടീമിന് നേരെ ലിമിറ്റഡ് റിസോഴ്‌സുകളെ കൃത്യമായി വിനിയോഗിച്ചു കൊണ്ട് സൂപ്പര്‍സ്റ്റാറുകളില്ലാതെ നടത്തിയ ചെറുത്തുനില്‍പ്പ് ടെസ്റ്റ് ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ചെറുത്തുനില്‍പ്പുകളിലൊന്നാണ്…

അജിങ്ക്യ രഹാനെ എന്തൊരു മനുഷ്യനാണ്….കാം ആന്റ് കംപോസ്ഡായി ഏത് സാഹചര്യത്തേയും തീര്‍ത്തും സൗമ്യനായി നേരിടാനും റെസ്‌പോണ്‍സിബിലിറ്റികളെ മറ്റുളളവരിലേക്ക് മടികൂടാതെ പങ്ക് വയ്ക്കാനും അജിങ്ക്യ രഹാനെയ്ക്ക് നിഷ്പ്രയാസം സാധിക്കുന്നു…

രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ പ്ലേയറായി എസ്റ്റാബ്ലിഷ്ഡല്ലെങ്കിലും രോഹിത് ശര്‍മ്മയുടെ പ്രസന്‍സ് വലുതാണ്…

ഇന്ത്യന്‍ ടി20 ടീമില്‍ ധോണി ചെലുത്തിയിരുന്ന തരം സ്വാധീനമാണ് രോഹിത് ശര്‍മ്മയ്ക്കും ടെസ്റ്റ് ടീമില്‍ ഉള്ളത്…വ്യക്തിഗത പെര്‍ഫോമന്‍സിലുപരി രോഹിത് ശര്‍മ്മ എന്ന ലിമിറ്റഡ് ഓവര്‍ ലെജന്റിന്റെ പ്രസന്‍സ് ഗ്രൗണ്ടില്‍ തീരെ എക്‌സ്പീരിയന്‍സില്ലാത്ത ഒരു ബൗളിംഗ് നിരയ്ക്ക് ആത്മവിശ്വാസം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല…

മൂന്ന് സെഷനുകള്‍ക്കപ്പുറം ചരിത്രമാണ്…വിജയം തൊട്ട് മടങ്ങിവരാന്‍ കഴിഞ്ഞില്ലയെങ്കിലും സമനില പോലും വളരെ വലിയ നേട്ടമാണെന്ന് പറയേണ്ടി വരും..ജയിക്കാന്‍ വേണ്ടി ബാറ്റ് വീശുമ്പോള്‍ രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ രഹാനെ,റിഷഭ് പന്ത് ഇവരിലേക്കാണ് പ്രതീക്ഷ നീളുന്നത്…2 സെഞ്ച്വറി സ്റ്റാന്‍ഡുകള്‍ നേടാനായാല്‍ ബാക്കി വെറും ചടങ്ങു മാത്രമാവും….പൂജാര എന്ന ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ഒരറ്റം വീഴാതെ കാത്താല്‍ സമനിലയില്‍ കുറഞ്ഞതൊന്നുമായി ഇന്ത്യക്ക് ബ്രിസ്‌ബേനില്‍ നിന്ന് മടങ്ങേണ്ടി വരില്ല…

കാത്തിരിക്കാം…ഏറ്റവും മികച്ച ഒരു ഫിനിഷിനായി.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്