അടുത്ത സീസണ്‍, ഞെട്ടിക്കുന്ന മറ്റൊരു പ്രഖ്യാപനം കൂടി നടത്തി ധോണി

Image 3
CricketIPL

ഐപിഎല്ലില്‍ 14ാം സീസണില്‍ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ പോസ്റ്റ് മാച്ച് പ്രെസറ്റന്റേഷനില്‍ സംസാരിക്കാനെത്തിയ മഹേന്ദ്ര സിംഗ് ധോണി നിര്‍ണായകമായ ചില വെളിപ്പെടുത്തല്‍ നടത്തി. ആദ്യത്തേത് ഫൈനലിലെത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കുറിച്ചായിരുന്നു. ഈ ഐപിഎല്‍ കിരീടം ഏറ്റവും അര്‍ഹിച്ചത് കൊല്‍ക്കത്ത ആയിരുന്നു എന്നാണ് ധോണി വെളിപ്പെടുത്തിയത്.

പിന്നീടായിരുന്ന അടുത്ത സീസണിലെ ധോണിയുടെ പദ്ധതികളെ കുറിച്ചുളള ഹര്‍ഷ ഭോഗ്ലേയുടെ ചോദ്യം. അതിന് ധോണി നല്‍കിയ മറുപടി രസകരമായിരുന്നു.

‘ പുതിയ ടീമുകള്‍ അടുത്ത സീസണില്‍ വരുന്നുണ്ട്, അതുകൊണ്ട് തന്നെ അത് ബിസിസിഐയെ ആശ്രയിച്ചാണുള്ളത്. ഞാന്‍ അടുത്ത സീസണില്‍ സി എസ് കെയ്ക്ക് വേണ്ടി കളിക്കുമോയെന്നതല്ല പ്രധാനം, ടീമിന് എന്താണ് നല്ലതെന്നാണ് നോക്കേണ്ടത്. പ്രധാന താരങ്ങളുടെ സംഘത്തിന് 10 വര്‍ഷം ടീമിനെ നയിക്കാന്‍ സാധിക്കണം. അതുകൊണ്ട് തന്നെ ടീമിന് എന്താണ് നല്ലതെന്ന് തീരുമാനിക്കേണ്ടതുണ്ട്. ‘ ധോണി മറുപടി നല്‍കി.

സി എസ് കെയില്‍ ഉണ്ടാക്കിയെടുത്ത പാരമ്പര്യത്തില്‍ താങ്കള്‍ക്ക് അഭിമാനിക്കാമെന്ന് പറഞ്ഞുകൊണ്ട് ഹര്‍ഷ ബോഗ്ലെ അവസാനിപ്പിച്ചപ്പോള്‍ ആ ലെഗസി താന്‍ ഇതുവരെയും ഉപേക്ഷിച്ചിട്ടില്ലെന്നായിരുന്നു ധോണിയുടെ പൊട്ടിച്ചിരിച്ചു കൊണ്ടുളള മറുപടി.

‘മികച്ച ടീമില്ലാതെ ഇത്തരം പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ സാധിക്കില്ല. ആരാധകര്‍ക്ക് നന്ദി പറയാന്‍ കൂടെ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മളിപ്പോള്‍ ദുബായിലാണ്, സൗത്താഫ്രിക്കയില്‍ കളിച്ചിരുന്നപ്പോള്‍ പോലും മികച്ച പിന്തുണ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. എല്ലാവര്‍ക്കും നന്ദി. ഇവിടെയപ്പോള്‍ ചെപ്പോക്ക് പോലെയാണ് തോന്നുന്നത്. അടുത്ത വര്‍ഷം ചെന്നൈയില്‍ ആരാധകര്‍ക്ക് മുന്‍പില്‍ കളിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ‘ ധോണി മത്സരശേഷം പറഞ്ഞു.

ഫൈനലില്‍ കൊല്‍ക്കത്തയെ 27 റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിങ്സ് പരാജയപെടുത്തിയത്. ഫാഫ് ഡുപ്ലെസിസിന്റെ ബാറ്റിങ് മികവില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കെ കെ ആര്‍ ന് 20 ഓവറില്‍ 165 റണ്‍സ് നേടുവാനെ സാധിച്ചുള്ളൂ. ഫാഫ് ഡുപ്ലെസിസാണ് ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് നേടിയത്.