ഒടുവില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് മറികടന്നു, ധോണിയ്ക്ക് വന്‍ ആശ്വാസം

Image 3
CricketIPL

ഐപിഎലില്‍ തന്റെ പേരിലുള്ള നാണക്കേടിന്റെ റെക്കോര്‍ഡ് മറികടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി. കൊല്‍ക്കത്തയുടെ സ്പിന്നര്‍ നരെയ്‌നെതിരെ ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ ബൗണ്ടറി നേടാന്‍ സാധിച്ചിട്ടില്ലെന്ന റെക്കോര്‍ഡാണ് ധോണി കൊല്‍ക്കത്തയ്‌ക്കെതിരായ ഐപിഎല്‍ മത്സരത്തില്‍ മറികടന്നത്.

നരെയ്ന്‍ എറിഞ്ഞ പതിനേഴാം ഓവറില്‍ ലഭിച്ച ഫ്രീ ഹിറ്റിലാണ് ധോണി ബൗണ്ടറി നേടിയത്. നരെയ്‌നെതിരെ ധോണി നേരിട്ട 65ാം പന്തായിരുന്നു ഇത്. ഇതുവരെ 15 ഇന്നിംഗ്സില്‍ നിന്നായി നരെയ്‌ന്റെ 66 പന്തുകള്‍ നേരിട്ട ധോണി 35 റണ്‍സ് നേടിയിട്ടുണ്ട്

.

ഈ മത്സരത്തിനു മുന്‍പ് 63 പന്തില്‍ 30 റണ്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഒരു തവണ പുറത്താവുകയും ചെയ്തു. മാത്രമല്ല ഒരു തവണ പോലും ബൗണ്ടറി കണ്ടത്തിയില്ലാ എന്ന ചീത്ത പേരും ധോണിക്കുണ്ടായിരുന്നു.

ആദ്യമായി 2012ലാണ് ഇരുവരും ഐപിഎലില്‍ നേര്‍ക്കുനേര്‍ എറ്റുമുട്ടയത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ നരെയ്‌ന്റെ ഡെലിവറി നേരിടാന്‍ ബുദ്ധിമുട്ടുന്ന ധോണിയെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് പതിവിന് വിപരീതമായി നാലാമനായി എത്തിയ ധോണി ആക്രമണ ശൈലിയിലാണ് ബാറ്റ് വീശിയത്. 8 പന്തില്‍ നിന്ന് 17 റണ്‍സ് നേടിയാണ് ധോണി പുറത്തായത്.

ആവേശകരമായ മത്സരത്തില്‍ 18 റണ്‍സിനാണ് കൊല്‍ക്കത്തയെ ചെന്നൈ തോല്‍പിച്ചത്. അവസാനം വരെ പൊരുതിയാണ് കൊല്‍ക്കത്ത തോല്‍വി സമ്മതിച്ചത്. കമ്മിന്‍സ് (66*), റസ്സല്‍ (54), ദിനേശ് കാര്‍ത്തിക്ക് (40) എന്നിവര്‍ മിന്നും പ്രകടനം നടത്തിയിട്ടും അവസാന ഓവറുകളില്‍ കൊല്‍ക്കത്ത ജയം കൈവിടുകയായിരുന്നു.